ആപ്പ്ജില്ല

ഹോണ്ട CB300R ബൈക്ക് ഇന്ത്യയില്‍ പേറ്റന്‍റ് നേടി

പേറ്റന്‍റ് നേടിയ സ്ഥിതിക്ക് CB300R ഉടൻ തന്നെ വിപണിയിൽ അവതരിക്കുമെന്ന് പ്രതീക്ഷിക്കാം

Samayam Malayalam 30 Aug 2018, 11:23 am
ഹോണ്ടയുടെ നേക്കഡ് ബൈക്ക് CB300R ഇന്ത്യയില്‍ പേറ്റന്‍റ് നേടി. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലായിരുന്നു ഈ ബൈക്ക് ആദ്യമായി അവതരിച്ചത്. പേറ്റന്‍റ് നേടിയ സ്ഥിതിക്ക് CB300R ഉടൻ തന്നെ വിപണിയിൽ അവതരിക്കുമെന്ന് പ്രതീക്ഷിക്കാം.
Samayam Malayalam sdcfsceds


അഗ്രസീവ് രൂപവും ഭാവവുമാണ് ബൈക്കിനുള്ളത്. ക്ലാസിക് ലുക്കുള്ള റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പും വലിയ ഇന്ധനടാങ്കുമാണ് ബൈക്കിന്‍റെ മുഖ്യാകർഷണം. 30.5 ബിഎച്ച്പിയും 27.5 എൻഎം ടോർക്കും നൽകുന്ന 286 സിസി എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

നാലു വാല്‍ ഹെഡും ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും എൻജിന്‍റെ സവിശേഷതകളായി പറയാം. സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബജാജ് ഡോമിനാര്‍ 400 ആണ് ഹോണ്ട CB300R ന്‍റെ മുഖ്യ എതിരാളി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ