ആപ്പ്ജില്ല

എയർബാഗ് പിഴവ്; ഹോണ്ട കാറുകളെ തിരിച്ചുവിളിക്കുന്നു

എയർബാഗ് നിർമാണത്തിലുണ്ടായ പിഴവുമൂലം കാറുകളെ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട.

TNN 23 Jan 2018, 11:42 am
എയർബാഗ് നിർമാണത്തിലുണ്ടായ പിഴവുമൂലം കാറുകളെ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട. ആകെ 22,834 കാറുകളെയാണ് ഇന്ത്യയിൽ തിരിച്ചുവിളിക്കുന്നത്. 2013 ൽ നിർമ്മിച്ച അക്കോഡ്, ജാസ്, സിറ്റി എന്നീ മോഡലുകളായിരിക്കും തിരിച്ചുവിളിക്കുന്നതിൽപ്പെടുക എന്ന് ഹോണ്ട വ്യക്തമാക്കി.
Samayam Malayalam honda recalls city jazz accord in india to fix faulty airbag
എയർബാഗ് പിഴവ്; ഹോണ്ട കാറുകളെ തിരിച്ചുവിളിക്കുന്നു


പ്രീമിയം സെഡാൻ അക്കോർഡിന്‍റെ 510 യൂണിറ്റുകളും മിഡ് സെഡാൻ സിറ്റിയുടെ 22,084 യൂണിറ്റുകളും പ്രീമിയം ഹാച്ച്ബാക്ക് ജാസിന്‍റെ 240 യൂണിറ്റുകളുമാണ് തിരിച്ച് വിളിക്കുന്നത്. ആഗോള തലത്തിൽ കമ്പനി നടത്തുന്ന പരിശോധനയുടെ ഫലമായാണ് ഇന്ത്യയിലും തിരിച്ചുവിളിക്കൽ നടത്തുന്നത്.

ജപ്പാനിൽ നിന്നും വിതരണം ചെയ്ത എയർബാഗുകളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. വാഹന പരിശോധന ഉടൻ തന്നെ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ