ആപ്പ്ജില്ല

പുതുവർഷത്തിൽ കാറുകളുടെ വില വർധിക്കുമെന്ന് ഹോണ്ട

ഇസുസുവിനും സ്കോഡയ്ക്കും പിന്നാലെ കാറുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഹോണ്ടയും.

TNN 7 Dec 2017, 2:49 pm
ഇസുസുവിനും സ്കോഡയ്ക്കും പിന്നാലെ കാറുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഹോണ്ടയും. 2018 ജനുവരി ഒന്ന് മുതൽ കാറുകൾക്ക് 25,000 രൂപയോളം വില വർധിപ്പിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. കാറുകൾക്ക് ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധനവാണ് ഏർപ്പെടുത്തുന്നത്. ഉല്പാദന ചെലവ് വർധിച്ചതാണ് വില വർധനവിനുള്ള കാരണമായി ഹോണ്ട ചൂണ്ടി കാണിക്കുന്നത്.
Samayam Malayalam honda to hike vehicle prices by up to rs 25000 from january
പുതുവർഷത്തിൽ കാറുകളുടെ വില വർധിക്കുമെന്ന് ഹോണ്ട


4.66 ലക്ഷം രൂപയ്ക്കുള്ള ബ്രിയോ ഹാച്ച്ബാക്ക് മുതൽ 43.21 ലക്ഷം രൂപ വിലയുള്ള അക്കോർഡ് ഹൈബ്രിഡ് വാഹനങ്ങളാണ് ഹോണ്ട ഇന്ത്യയിൽ അണിനിരത്തിയിട്ടുള്ളത്. അതിൽ സിറ്റി സെഡാൻ WR-V മോഡലുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതലായി വില്പന കാഴ്ചവെക്കുന്നത്. വേരിയന്‍റുകളുടെ അടിസ്ഥാനത്തിൽ 9.95 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വില. 8.51 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയാണ് WR-Vയുടെ വില.

ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വിലവര്‍ധനവ് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ 9,000 രൂപ മുതല്‍ 16,000 രൂപ വരെ വർധനവാകും ഹോണ്ട സിറ്റിയ്ക്ക് രേഖപ്പെടുത്തുക. 8,000 രൂപ മുതല്‍ 20,000 രൂപ വരെ വർധനവാകും WR-Vയിൽ ഉണ്ടാവുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ