ആപ്പ്ജില്ല

ഹോണ്ട ഡബ്ലിയു ആര്‍ വി യുടെ ബുക്കിംഗ് തുടങ്ങി

ആഗോളതലത്തില്‍ 'ഡബ്ല്യു ആര്‍ വി' വില്‍പ്പനയ്ക്കെത്തുന്ന ആദ്യ വിപണി ഇന്ത്യയാണ്.

TNN 6 Mar 2017, 2:18 pm
രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ 16ന് അരങ്ങേറ്റം കുറിക്കുന്ന 'ഡബ്ല്യു ആര്‍ വി'യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി.
Samayam Malayalam honda wr v bookings open at rs 21000
ഹോണ്ട ഡബ്ലിയു ആര്‍ വി യുടെ ബുക്കിംഗ് തുടങ്ങി

21,000 രൂപ ഈടാക്കിയാണു ബുക്കിങ് സ്വീകരിക്കുന്നത്.

ആഗോളതലത്തില്‍ 'ഡബ്ല്യു ആര്‍ വി' വില്‍പ്പനയ്ക്കെത്തുന്ന ആദ്യ വിപണി ഇന്ത്യയാണ്.
സിറ്റി ഫേസ്‍ലിഫ്റ്റിന്‍റെ അവതരണത്തിനു തൊട്ടുപിന്നാലെ മാർച്ച് 16-നായിരിക്കും ഡബ്ല്യൂ ആർ-വി ക്രോസോവറിന്‍റെ അരങ്ങേറ്റം. ഹോണ്ടയുടെ ജാസ് ഹാച്ചിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മസിലൻ വാഹനം രൂപപ്പെടുത്തിയത്. ഡൽഹി എക്സ്ഷോറൂം 7.5ലക്ഷം മുതൽ 10 ലക്ഷം വരെയായിരിക്കും ഈ ക്രോസ് ഹാച്ച്ബാക്കിന്‍റെ വില.

ഹോണ്ടയുടെ പുതിയ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡിആർഎല്ലുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, വോയിസ് റെക്കഗനേഷൻ, 1.5ജിബി ഇന്‍റേണൽ മെമ്മറി, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ നിലവധി സവിശേഷതകളും അടങ്ങിയിട്ടുള്ളതാണ് ഡബ്ല്യൂ ആർ-വി.

അഡ്ജസ്റ്റബിൾ സ്റ്റിയറിങ്, ക്രൂസ് കൺട്രോൾ, 363 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയ്ക്കൊപ്പം ഡ്യുവൽ എയർബാഗ്, എബിഎസ് സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഹോണ്ട ജാസിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകളാണ് ഈ ക്രോസ് ഹാച്ചിനും കരുത്തേകുന്നത്. 90 കുതിരശക്തിയും 110എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് 1.2ലിറ്റർ 4 സിലിണ്ടർ ഐ-വിടെക് പെട്രോൾ എൻജിൻ. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ ലിറ്ററിന് 17.5 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ