ആപ്പ്ജില്ല

ഹോണ്ട ഡബ്ല്യൂ ആർ-വി അരങ്ങേറ്റം മാർച്ച് 16 ന്

സിറ്റി ഫേസ്‍ലിഫ്റ്റിന്‍റെ അവതരണത്തിനു തൊട്ടുപിന്നാലെ മാർച്ച് 16-നായിരിക്കും ഡബ്ല്യൂ ആർ-വി ക്രോസോവറിന്‍റെ അരങ്ങേറ്റം.

TNN 2 Mar 2017, 5:19 pm
ഹോണ്ട പുതിയ ക്രോസോവർ വാഹനവുമായി ഇന്ത്യൻ വിപണിപിടിക്കാനൊരുങ്ങുന്നു. സിറ്റി ഫേസ്‍ലിഫ്റ്റിന്‍റെ അവതരണത്തിനു തൊട്ടുപിന്നാലെ മാർച്ച് 16-നായിരിക്കും ഡബ്ല്യൂ ആർ-വി ക്രോസോവറിന്‍റെ അരങ്ങേറ്റം. ഹോണ്ടയുടെ ജാസ് ഹാച്ചിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മസിലൻ വാഹനം രൂപപ്പെടുത്തിയത്. ഡൽഹി എക്സ്ഷോറൂം 7.5ലക്ഷം മുതൽ 10 ലക്ഷം വരെയായിരിക്കും ഈ ക്രോസ് ഹാച്ച്ബാക്കിന്‍റെ വില.
Samayam Malayalam honda wr v launch on march 16
ഹോണ്ട ഡബ്ല്യൂ ആർ-വി അരങ്ങേറ്റം മാർച്ച് 16 ന്




ഹോണ്ടയുടെ പുതിയ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡിആർഎല്ലുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, വോയിസ് റെക്കഗനേഷൻ, 1.5ജിബി ഇന്‍റേണൽ മെമ്മറി, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ നിലവധി സവിശേഷതകളും അടങ്ങിയിട്ടുള്ളതാണ് ഡബ്ല്യൂ ആർ-വി.



അഡ്ജസ്റ്റബിൾ സ്റ്റിയറിങ്, ക്രൂസ് കൺട്രോൾ, 363 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയ്ക്കൊപ്പം ഡ്യുവൽ എയർബാഗ്, എബിഎസ് സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഹോണ്ട ജാസിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകളാണ് ഈ ക്രോസ് ഹാച്ചിനും കരുത്തേകുന്നത്. 90 കുതിരശക്തിയും 110എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് 1.2ലിറ്റർ 4 സിലിണ്ടർ ഐ-വിടെക് പെട്രോൾ എൻജിൻ. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ ലിറ്ററിന് 17.5 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.



ഇതിലെ 1.5ലിറ്റർ 4 സിലിണ്ടർ ഐ-ഡിടെക് ഡീസൽ എൻജിൻ 100 കുതിരശക്തിയും 200എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള ഈ എൻജിന് 25.5km/lമൈലേജാണുള്ളത്. നിരത്തിൽ ഫോക്സ്‍വാഗൺ പോളോ, ഫിയറ്റ് അവഞ്ചുറ എന്നീ വാഹനങ്ങളുമായി കൊമ്പുക്കോർക്കാൻ എത്തുന്ന ഡബ്ല്യൂ ആർ-വി കോംപാക്ട് എസ്‍യുവി രംഗത്ത് ഫോഡ് ഇക്കോസ്പോർട്, മാരുതി വിറ്റാര ബ്രെസ എന്നീ വാഹനങ്ങൾക്കും കടുത്ത എതിരാളിയായിരിക്കും.

Honda WR-V Launch On March 16

Honda is on a hot streak in 2017. Soon after the launch of the City Facelift, Honda will be launching the WR-V crossover in the country on March 16.

ആര്‍ട്ടിക്കിള്‍ ഷോ