ആപ്പ്ജില്ല

മിറേജ് 250 ക്രൂയിസറുമായി ഹ്യോസങ് ഇന്ത്യയിലേക്ക്

കൈനറ്റിക് ഗ്രൂപ്പുമായി കൈകോർത്ത് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യോസങ് ഇന്ത്യയിലേക്ക്

Samayam Malayalam 6 Sept 2018, 3:03 pm
കൈനറ്റിക് ഗ്രൂപ്പുമായി കൈകോർത്ത് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യോസങ് ഇന്ത്യയിലേക്ക്. പുതിയ മിറേജ് 250 ക്രൂയിസർ ബൈക്കുമായിട്ടാണ് ഹ്യോസങ് വിപണിയിലെത്തുന്നത്. സെപ്തംബർ മാസത്തോടുകൂടി ഹ്യോസങ് മിറേജ് 250 ഇന്ത്യയിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വർഷമാദ്യം സ്പെയിനിലാണ് ഈ ബൈക്ക് ആദ്യമായി അവതരിച്ചത്.
Samayam Malayalam dfverfw


ഇന്ത്യയിൽ മുമ്പുണ്ടായിരുന്ന അക്വില 250 മോഡലിന് പകരക്കാരനായിട്ടാണ് മിറേജ് 250 അവതരിക്കുന്നത്. പ്രീമിയം ക്രൂയിസർ പരിവേഷമാണ് ബൈക്കിന് ലഭിക്കുക. പഴയ ക്ലാസിക് ക്രൂയിസർ ശൈലിയിൽ നിന്ന് മാറി നൂതന ഡിസൈൻ ശൈലിയാണ് ബൈക്കിൽ പിന്തുടർന്നിരിക്കുന്നത്. 15 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്ക്, മൾട്ടി സ്പോക് അലോയ് വീലുകൾ, നീളം കുറഞ്ഞ മഡ് ഗാർഡുകൾ എന്നിവ പ്രധാന സവിശേഷതകളായിരിക്കും.

സിങ്കിൾ പോഡ് ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, എൽഇഡി ലാമ്പുകൾ, സ്പോർടി റൈഡിങ് പൊസിഷൻ എന്നിവ മറ്റു പ്രധാന സവിശേഷതകളാണ്. 25.8 ബിഎച്ച്പിയും 21.7എൻഎം ടോർക്കും നൽകുന്ന 250 സിസി വി ട്വിൻ എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 5 സ്പീഡ് ആണ് ഗിയർബോക്സ്. മുൻഭാഗത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. ഡിസ്ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ബ്രേക്കിങ് സാധ്യമാക്കുന്നത്.

ഡ്യുവൽ ചാനൽ എബിഎസിന്‍റെ പിന്തുണയും ബൈക്കിൽ ഉണ്ടായിരിക്കുന്നതായിരിക്കും. ഇന്ത്യയിൽ ഈ ബൈക്കിന് ഏതാണ്ട് 3 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ