ആപ്പ്ജില്ല

ഹ്യുണ്ടായ് ഇയോണിന് സ്പോർട്സ് എഡിഷൻ; വില 3.88ലക്ഷം

ഇറ പ്ലസ്, മാഗ്ന പ്ലസ് എന്നീ വേരിയന്‍റുകളിലാണ് സ്പോർട്സ് എഡിഷൻ ഇറക്കിയിട്ടുള്ളത്.

TNN 11 Apr 2017, 6:37 pm
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇയോൺ ഹാച്ച്ബാക്കിന്‍റെ സ്പോർട്സ് പതിപ്പിനെ വിപണിയിലെത്തിച്ചു. അകമെയും പുറമെയും കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടാണ് ഇയോൺ സ്പോർട്സിന്‍റെ അവതരണം. ഇറ പ്ലസ്, മാഗ്ന പ്ലസ് എന്നീ വേരിയന്‍റുകളിലാണ് സ്പോർട്സ് എഡിഷൻ ഇറക്കിയിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 3.92 ലക്ഷം, 4.14ലക്ഷം എന്ന നിരക്കിലാണ് ഇയോൺ സ്പോർട്സ് പതിപ്പുകൾ വിപണിയിലെത്തിയിരിക്കുന്നത്.
Samayam Malayalam hyundai eon sports edition launched in india
ഹ്യുണ്ടായ് ഇയോണിന് സ്പോർട്സ് എഡിഷൻ; വില 3.88ലക്ഷം


ബോഡി ഗ്രാഫിക്സും റൂഫ് റെയിലുമാണ് ഇയോൺ സ്പോർട്സ് എഡിഷനുകളുടെ പുറമെയുള്ള പ്രത്യേകത. അകത്തളത്തിൽ 6.2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം നൽകിയിട്ടുണ്ടെന്നുള്ളത് ഈ കുഞ്ഞൻ കാറിനെ സംബന്ധിച്ചിടത്തോളമുള്ള പുതുമ. ഇതുകൂടാതെ പുതിയ എവിഎൻ മ്യൂസിക് സിസ്റ്റവും നൽകിയിട്ടുണ്ട്.

55ബിഎച്ച്പിയും 75എൻഎം ടോർക്കുമുള്ള 0.8ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഇയോണിന് കരുത്തേകുന്നത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സും നൽകിയിട്ടുണ്ട്. മുഖ്യമായും റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ 800 എന്നിവയോട് പോരടിക്കുന്നതിനാണ് ഹ്യുണ്ടായ് ഇയോൺ സ്പോർട്സ് എഡിഷൻ എത്തിച്ചേർന്നിരിക്കുന്നത്.

Hyundai Eon Sports Edition Launched In India

Hyundai Motor India has introduced the Sports Edition of its Eon hatchback in the country. The Eon Sports Edition features cosmetic upgrades to the exterior and interior.

ആര്‍ട്ടിക്കിള്‍ ഷോ