ആപ്പ്ജില്ല

ഇസുസു എംയു എക്സ് ഫേസ്‍ലിഫ്റ്റ് ഇന്ത്യയിലേക്ക്

മുൻമോഡലിൽ നിന്നും ഏറെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് രണ്ടാം തലമുറ എംയു എക്സ് എത്തുന്നത്

Samayam Malayalam 24 Sept 2018, 7:27 pm
ജപ്പാൻ നിർമാതാക്കളായ ഇസുസു എംയു എക്സിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പുമായി ഇന്ത്യയിൽ എത്തുന്നു. രണ്ടാം തലമുറ എംയു എക്സ് ആണ് ഇന്ത്യൻ നിരത്തിലെത്തുന്നത്. അടുത്ത മാസത്തോടെ പുതിയ എംയു എക്സ് വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മുൻമോഡലിൽ നിന്നും ഏറെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് രണ്ടാം തലമുറ എംയു എക്സ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ 25 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.
Samayam Malayalam ssefwe


ക്രോം ഉൾപ്പെടുത്തിയ ഗ്രിൽ, എൽഇഡി പ്രോജക്ടർ ഹെഡ് ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, വലുപ്പമേറിയ ബമ്പർ, എൽഇഡി ടെയിൽ ലാമ്പ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ ഫീച്ചറുകൾ. ഡ്യുവൽ ടോൺ നിറത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ടച്ച് സ്ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പുതുമയേറിയ ഫീച്ചറുകളാണ്.

148 ബിഎച്ച്പിയും 350 എൻഎം ടോർക്കും നൽകുന്ന 1.9 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ്. ടൊയോട്ട ഫോർച്യൂണറുമായി കൊമ്പുകോർക്കാനാണ് പ്രധാനമായും ഇസുസു എംയു എക്സ് നിരത്തിലെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ