ആപ്പ്ജില്ല

ഗോവ റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന് ഇസുസു സ്പോണ്‍സര്‍

ഗോവയില്‍ ഓഫ്‍-റോഡ് റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന് ഇസുസു സ്‍പോണ്‍സര്‍

Samayam Malayalam 12 Jul 2018, 7:15 pm
ഓഫ്-റോഡ് വാഹനങ്ങള്‍ മത്സരിക്കുന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന്‍റെ 2018 പതിപ്പില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇസുസു സ്പോണ്‍സര്‍ ആകും. ഗോവയില്‍ ഈ മാസം 21 മുതല്‍ 28വരെയാണ് ആര്‍എഫ്‍സി നടക്കുന്നത്. ആര്‍എഫ്‍സിയുടെ അഞ്ചാം എഡിഷനാണ് ഇത്.
Samayam Malayalam ഇസുസു
റെയിൻ ഫോറസ്റ്റ് ചലഞ്ച്


ഇസുസു, ഡക്കാര്‍ ഉള്‍പ്പെടെ ലോകത്തിലെ പ്രധാന റാലികളില്‍ മാറ്റുരയ്ക്കുന്നുണ്ട്.

ഡല്‍ഹി കേന്ദ്രമായ കൂഗര്‍ മോട്ടോര്‍സ്‍പോര്‍ട്ട്‍സ്‍ ആണ് ആര്‍എഫ്‍സി നടത്തുന്നത്. 2014ല്‍ ആരംഭിച്ച റാലിയുടെ അഞ്ചാം പതിപ്പാണിത്. മലേഷ്യയില്‍ നടക്കുന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന്‍റെ മാതൃകയിലാണ് ഗോവയില്‍ ചലഞ്ച് നടക്കുന്നത്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പത്ത് മോട്ടോര്‍ റേസുകളില്‍ ഒന്നായാണ് റെയിന്‍ ഫോറസ്റ്റ് ചലഞ്ച് കണക്കാക്കുന്നത്.

41 ടീമുകളാണ് ആര്‍എഫ്‍സി 2018ല്‍ മത്സരിക്കുന്നത്. 26 സ്‍പെഷ്യല്‍ സ്റ്റേജുകള്‍ ആണ് ചലഞ്ചില്‍ ഉള്ളത്. ഇന്ത്യന്‍ പതിപ്പില്‍ മുന്നിലെത്തുന്ന ഇന്ത്യക്കാരനായ റൈഡര്‍ക്ക് 10,000 യു.എസ് ഡോളറും മലേഷ്യയിലെ ആര്‍എഫ്‍സി പ്രധാന ഇവന്‍റിലേക്കുള്ള സൗജന്യ എന്‍ട്രിയും ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ