ആപ്പ്ജില്ല

ജീപ്പ് റാംഗ്ലർ സ്വന്തമാക്കി ജോജു ജോർജ്

ജീപ്പ് റാംഗ്ലർ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടനും നിർമാതാവുമായ ജോജു ജോർജ്.

Samayam Malayalam 4 Sept 2018, 3:01 pm
ജീപ്പ് റാംഗ്ലർ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടനും നിർമാതാവുമായ ജോജു ജോർജ്. എസ്‍യുവികളിൽ ഏറ്റവും കരുത്തുറ്റതും സ്റ്റൈലിഷുമായിട്ടുള്ള വാഹനമാണ് താരം തെരഞ്ഞെടുത്തത്. ജോജുവിന്‍റെ അസാന്നിധ്യത്തിൽ കൊച്ചിയിലെ പിനാക്കിൾ ജീപ്പ് ഷോറൂമിൽ നിന്നും കുടുംബാംഗങ്ങളാണ് റാംഗ്ലർ ഏറ്റുവാങ്ങിയത്. റാംഗ്ലറിന്‍റെ പെട്രോൾ വകഭേദമാണ് താരം സ്വന്തമാക്കിയത്. നിലവിൽ ഫോർഡ് എൻഡവർ ആണ് താരത്തിന് സ്വന്തമായിട്ടുള്ള വാഹനം.
Samayam Malayalam 40760791_291690671648115_5615909643508252672_n


73 ലക്ഷം രൂപയാണ് റാംഗ്ലറിന്‍റെ കൊച്ചിയിലെ ഓൺ റോഡ് വില. പെർഫോമൻസിനും ആഡംബരത്തിനും ഒരുപോലെ മുൻതൂക്കം നൽകുന്നൊരു എസ്‍യുവിയാണ് റാംഗ്ലർ. 284 കുതിരശക്തിയും 347എൻഎം ടോർക്കും സൃഷ്ടിക്കുന്ന 3.6 ലിറ്റർ പെന്‍റാസ്റ്റാർ വി6 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിനു പുറമെ 2.6 ലിറ്റർ ഡീസൽ എൻജിനും റാംഗ്ലറിന് കരുത്തേകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ