ആപ്പ്ജില്ല

നിഞ്ച 650 കെആർടി എഡിഷൻ ഇന്ത്യയിൽ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാവായ കാവസാക്കി പുതിയ നിഞ്ച 650 കെആർടി എഡിഷനെ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു.

TNN 15 Nov 2017, 2:19 pm
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാവായ കാവസാക്കി പുതിയ നിഞ്ച 650 കെആർടി എഡിഷനെ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ഡൽഹി എക്സ്ഷോറൂം 5.69 ലക്ഷത്തിനാണ് നിഞ്ചയുടെ ഈ പ്രത്യേക പതിപ്പ് ഇന്ത്യയിൽ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് നിഞ്ച 650 മോഡലിനെ കാവസാക്കി ഇന്ത്യയിലവതരിപ്പിച്ചത്. ലൈം ഗ്രീൻ, ബ്ലാക്ക് എന്നീ നിറങ്ങളിലായിരുന്നു നിഞ്ച 650 ലഭ്യമായിരുന്നത്.
Samayam Malayalam kawasaki ninja 650 krt edition launched in india
നിഞ്ച 650 കെആർടി എഡിഷൻ ഇന്ത്യയിൽ


പുതിയ കളർ സ്കീമിലാണ് നിഞ്ച 650 കെആർടി എഡിഷൻ അവതരിച്ചിരിക്കുന്നത്. ലൈം ഗ്രീൻ, ഗ്രെ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് നിഞ്ച 650 പുത്തൻ എഡിഷന്‍റെ അവതരണം. മെക്കാനിക്കൽ സംബന്ധമായിട്ടുള്ള മാറ്റങ്ങളൊന്നും പുത്തൻ എഡിഷനിൽ വരുത്തിയിട്ടില്ല. കൂടാതെ വിലയിലും മാറ്റം വരുത്തിയിട്ടില്ല എന്നതാണ് പ്രധാന ഹൈലേറ്റ്.

67ബിഎച്ച്പിയും 65.7എൻഎം ടോർക്കും നൽകുന്ന അതെ 649 സിസി ലിക്വിഡ് ട്വിൻ സിലിണ്ടർ എൻജിനാണ് നിഞ്ച 650 കെആർടി എഡിഷന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 6 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്.

മുൻഭാഗത്ത് 300 mm ഡ്യൂവല്‍ ഡിസ്‌കും, പിന്നിൽ 220 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് സാധ്യമാക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നതിനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും നൽകിയിട്ടുണ്ട്. ഹോണ്ട CBR650F, ബെനലി ടിഎന്‍ടി 600i എന്നിവയായിരിക്കും വിപണിയിലെ മുൻനിര എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ