ആപ്പ്ജില്ല

ഡ്യൂക്കിന് വെല്ലുവിളി ഉയർത്തികൊണ്ട് കാവസാക്കി Z250

നിലവിലുള്ള അതെ എൻജിൻ കരുത്തിലാണ് ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്.

TNN 23 Apr 2017, 5:30 pm
ഇന്ത്യയിലെ സ്പോർട്സ് ബൈക്ക് ശ്രേണിയിലേക്ക് കാവസാക്കിയുടെ Z250ബൈക്ക് അവതരിച്ചു. ദില്ലി എക്സ്ഷോറൂം 3.09ലക്ഷമാണ് ഈ സ്പോർട്സ് ബൈക്കിന്‍റെ വിപണിവില. നിലവിലുള്ള അതെ എൻജിൻ കരുത്തിലാണ് ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്. എന്നാൽ അധിക സുരക്ഷ ഉറപ്പുവരുത്തവാൻ എബിഎസ് ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ള അഭാവമുണ്ട് ഈ ബൈക്കിന്.
Samayam Malayalam kawasaki z250 launched in india priced at rs 3 09 lakh
ഡ്യൂക്കിന് വെല്ലുവിളി ഉയർത്തികൊണ്ട് കാവസാക്കി Z250


32ബിഎച്ച്പിയും 21എൻഎം ടോർക്കും നൽകുന്ന 249സിസി ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ എൻജിനാണ് കാവസാക്കിയുടെ Z250ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനാണ് ബൈക്കിലുള്ളത്. നിശ്ചലാവസ്ഥയിൽ നിന്നും നൂറുകിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ബൈക്കിന് വെറും 8.2 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയും ഈ ബൈക്ക് കാഴ്ചവെക്കും.

കാവസാക്കിയുടെ ഫ്ലാഗഷിപ്പ് മോഡലുകളായി Z1000,Z900 ബൈക്കുകളുടെ മാതൃകയിലാണ് പുതിയ Z250ബൈക്കിന്‍റെ നിർമാണം നടത്തിയിരിക്കുന്നത്. എന്നാൽ ഒരു അഗ്രസീവ് ലുക്കാണ് പുതിയ Z250 ബൈക്കിനുള്ളത്. സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിട്ടുള്ളത്. 17 ലിറ്റർ ഫ്യുവെൽ ടാങ്കുള്ള ഈ ബൈക്കിന് 168 കിലോഗ്രാമാണ് ഭാരം. ഓറഞ്ച്, ഗ്രെ നിറങ്ങളിലായിരിക്കും ബൈക്ക് ലഭ്യമാവുക.

Kawasaki Z250 Launched In India; Priced At Rs 3.09 Lakh

Kawasaki launches the new Z250 street bike in India, priced at Rs 3.09 lakh ex-showroom.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ