ആപ്പ്ജില്ല

ഇലക്ട്രിക് കാറുകളുമായി കിയ ഇന്ത്യയിലേക്ക്

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യൻ വിപണിപിടിക്കാൻ ഒരുങ്ങുന്നു.

TNN 14 Jan 2018, 6:22 pm
ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യൻ വിപണിപിടിക്കാൻ ഒരുങ്ങുന്നു. 2019 ഓടെ ഇന്ത്യൻ മണ്ണിലെത്തുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങളുമായിട്ടാണ് കിയ ഇന്ത്യയിലെത്തുക. 16 ഓളം ഇലക്ട്രിക് വാഹനങ്ങളെയും ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങളെയുമാണ് കിയ വിപണിയിലെത്തിക്കുന്നത്.
Samayam Malayalam kia motors electric car coming to india
ഇലക്ട്രിക് കാറുകളുമായി കിയ ഇന്ത്യയിലേക്ക്


ഇതിനായി ആന്ധ്രാപ്രദേശിൽ വാഹന നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാനുള്ള 110 കോടി ഡോളറിന്‍റെ നിക്ഷേപവും കിയ നടത്തി കഴിഞ്ഞു. പ്രതിവർഷം 3 ലക്ഷം കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ളതാകും ഈ നിർമാണ ശാല. 2019 ഓടെ ഇന്ത്യയിൽ കോപാക്ട് സെഡാനും എസ്‍യുവിയും നിർമിച്ച് തുടങ്ങാനുള്ള പദ്ധതിയിലാണ് കിയ. 2018 ൽ നടക്കുന്ന ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോയിൽ കിയ ഭാവി മൊബിലിറ്റി വിഷനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ