ആപ്പ്ജില്ല

കെഎസ്ആർടിസി 'ഇ' ബസ് ജൂൺ 18 മുതൽ തലസ്ഥാനത്ത്

കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജൂൺ 18 മുതൽ സർവീസ് ആരംഭിക്കും.

Samayam Malayalam 17 Jun 2018, 1:35 pm
കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജൂൺ 18 മുതൽ സർവീസ് ആരംഭിക്കും. അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ബസ് ഒരുക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. വൈഫൈ, സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ നിറഞ്ഞതാണ് കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ്. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ് സർവീസ് നടത്തുന്നത്, തുടർന്ന് കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സർവീസ് നടത്തും.
Samayam Malayalam sdcfwedwed


ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്‍റെ കെ9 മോഡൽ ബസാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. 40 ഓളം വരുന്ന പുഷ് ബാക്ക് സീറ്റുകളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലും ബസ് എത്തിച്ചിരിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്‍റെ വില.

സര്‍വീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്ത് മുന്നൂറോളം വൈദ്യുത ബസുകൾ ഇറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ദീർഘകാല സേവനം ഉറപ്പാക്കാൻ അത്യാധുനിക ലിഥിയം അയോൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസിന് കരുത്തേകുന്നത്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടാൻ സാധിക്കും. കേവലം നാലു മണിക്കൂര്‍ കൊണ്ട് തന്നെ ബാറ്ററി പൂർണമായി ചാര്‍ജ് ചെയ്യാം. മണിക്കൂറിൽ 80 കിലോമീറ്റര്‍ ആണ് ഉയർന്ന വേഗത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ