ആപ്പ്ജില്ല

ബുള്ളറ്റിന് കടുത്ത എതിരാളിയാകാൻ ജാവ എത്തുന്നു

മഹീന്ദ്രയുടെ നേതൃത്വത്തിൽ ജാവ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ പുനരവതിപ്പിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.

TNN 17 Nov 2017, 2:24 pm
ഇന്ത്യയിലെ ബുള്ളറ്റ് ശ്രേണി റോയൽ എൻഫീൽഡിന്‍റെ കുത്തക തന്നെയാണെന്ന് വേണം പറയാൻ. ഈ രംഗത്ത് റോയൽ എൻഫീൽഡിനെ മറികടക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എതിരാളികൾ നിരവധിപേർ കടന്നുവന്നിട്ടും റോയൽ എൻഫീൽഡിന് മുന്നിൽ മുട്ടുകുത്തുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പിന്മാറിയവരുടെ കൂട്ടത്തിൽ ജാവ മോട്ടോർസൈക്കിളുമുണ്ടായിരുന്നു. മഹീന്ദ്രയുടെ നേതൃത്വത്തിൽ ജാവ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ പുനരവതിപ്പിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
Samayam Malayalam mahindra confirms the launch details of the erstwhile jawa motorcycles brand
ബുള്ളറ്റിന് കടുത്ത എതിരാളിയാകാൻ ജാവ എത്തുന്നു


ബൈക്ക് പ്രേമികളിൽ ആവേശമുണർത്താൻ അടുത്തവർഷമവസാനത്തോടെ ജാവ മോട്ടോർസൈക്കിൾ ഇന്ത്യയിലവതരിക്കുമെന്നാണ് മഹീന്ദ്ര സ്ഥിരീകരിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളുകൾക്ക് എതിരാളിയാകാൻ ജാവയുടെ 350 മോട്ടോർസൈക്കിളുകളായിരിക്കും ഇന്ത്യയിലവതരിക്കുക. ഇന്ത്യയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ജാവയും.

അറുപതുകളിൽ ഇന്ത്യയിൽ സാന്നിധ്യമറിയിച്ച ജാവ മോട്ടോർസൈക്കിളുകൾക്ക് ഇന്നും ആരാധകരേറെയുണ്ട്. നിലവിൽ യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് ബൈക്കുകളാണ് ഇന്ത്യയിൽ വില്പനയിലുള്ളത്. ഫ്യൂവല്‍ ടാങ്ക് പാഡിംഗുകളും, ഫ്യൂവല്‍ ടാങ്ക് ഇഗ്‌നീഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്ന ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. റാലികളിലേയും ട്രാക്ക് മത്സരങ്ങളിലേയും നിറസാന്നിധ്യമാണ് ഇന്നും യെസ്ഡീ മോട്ടോർസൈക്കിളുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ