ആപ്പ്ജില്ല

മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ് നിർമ്മാണം നിർത്തുന്നു

ഇരു മോഡലുകളും കമ്പനിക്ക് കാര്യമായ വരുമാനം നേടികൊടുക്കുന്നില്ല എന്ന കാരണത്താലാണ് നിർമാണം നിർത്തുന്നത്

Samayam Malayalam 4 Aug 2018, 4:45 pm
മഹീന്ദ്ര വെരിറ്റോ സെഡാൻ, വെരിറ്റോ വൈബ് ഹാച്ച്ബാക്കിന്‍റെ നിർമ്മാണം നിർത്തുന്നു. ഇരു മോഡലുകളും കമ്പനിക്ക് കാര്യമായ വരുമാനം നേടികൊടുക്കുന്നില്ല എന്ന കാരണത്താലാണ് നിർമാണം നിർത്തുന്നത്. കൂടുതൽ വിൽപ്പന കാഴ്ചവെക്കാത്ത ഉൽപ്പന്നങ്ങൾ നിർത്തുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. എസ്‍യുവി ശ്രേണിയിലും ഇലക്ട്രിക് വാഹന മേഖലയിലുമാണ് മഹീന്ദ്ര ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.
Samayam Malayalam sdfcvwsdws


വെരിറ്റോ മോഡലുകളെ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാക്കി പുതുക്കി പണിയാനും മഹീന്ദ്ര തയ്യാറല്ല. ലോഗന്‍റെ പിൻഗാമിയായിട്ടാണ് വെരിറ്റോ അവതരിച്ചത്. വിപണിയിൽ എത്തിയതു മുതൽ മികച്ച വിൽപ്പനയായിരുന്നില്ല വെരിറ്റോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം വെരിറ്റോയുടെ വിൽപ്പന 77 ശതമാനമാണ് ഇടിഞ്ഞത്. ആകെ 721 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.

വെരിറ്റോ വൈബിന്‍റെ കാര്യവും ഇതിനേക്കാൾ കഷ്ടമാണ്. കഴിഞ്ഞ വർഷം വെരിറ്റോ വൈബിന്‍റെ വെറും നാല് യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. ഈ വർഷം ഇതുവരെയായി വെരിറ്റോ വൈബിന്‍റെ ഒരൊറ്റ യൂണിറ്റ് പോലും മഹീന്ദ്ര നിർമ്മിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ