ആപ്പ്ജില്ല

മഹീന്ദ്രയുടെ U321 എംപിവി സെപ്തംബറിൽ അവതരിക്കും

U321 എന്ന കോഡ് നാമത്തിൽ പുതിയ എംപിവിയുമായി മഹീന്ദ്ര വിപണിയിലെത്തുന്നു.

Samayam Malayalam 24 Jul 2018, 4:07 pm
U321 എന്ന കോഡ് നാമത്തിൽ പുതിയ എംപിവിയുമായി മഹീന്ദ്ര വിപണിയിലെത്തുന്നു. ഉത്സവക്കാലം മുന്നിൽ കണ്ട് സെപ്തംബർ മാസത്തിലായിരിക്കും മഹീന്ദ്രയുടെ ഈ എംപിവി വിപണിയിൽ അവതരിക്കുക. ഔദ്യോഗിക അവതരണവേളയിൽ മാത്രമെ എംപിവിയുടെ യഥാർത്ഥ പേര് വ്യക്തമാക്കുകയുള്ളൂ.
Samayam Malayalam mahindra-mpv-u321-50a50f49


പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ആകര്‍ഷകമായ മള്‍ട്ടി സ്പോക്ക് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. സുരക്ഷ കണക്കിലെടുത്ത് എബിഎസും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നതായിരിക്കും.

സാങ്‍യോങുമായി കൈകോർത്ത് മഹീന്ദ്ര വികസിപ്പിച്ച ഏറ്റവും പുതിയ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ എൻജിനായിരിക്കും മഹീന്ദ്ര U321ന്‍റെ കരുത്ത്. 125ബിഎച്ച്പിയും 305 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനെയും മഹീന്ദ്ര ഈ എംപിവിയിൽ അവതരിപ്പിക്കുന്നുണ്ട്. 163 ബിഎച്ച്പി വരെ കരുത്തേകാന്‍ കഴിയുന്നതായിരിക്കും ഈ എൻജിൻ. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകള്‍ എന്നിവ ഈ എംപിവിയിൽ ഇടംതേടുന്നതായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ