ആപ്പ്ജില്ല

വാഹന പൂജ വിനയായി; കത്തിനശിച്ചത് 50 ലക്ഷത്തിന്‍റെ ബിഎംഡബ്ല്യൂ

ഏറെക്കാലമായുള്ള ആഗ്രഹത്തിനൊടുവിൽ സ്വന്തമാക്കിയ ബിഎംഡബ്ല്യൂ കാർ ഒന്നു പൂജിച്ചതാണ്, ഒടുവിൽ പൂജ വാഹനത്തെ തന്നെ ഇല്ലാതാക്കി.

Samayam Malayalam 17 Jun 2018, 12:53 pm
പുതിയ കാർ വാങ്ങിക്കഴിഞ്ഞാൽ പൂജ നടത്തുക പതിവാണ്. അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനും കാറുകൾ ദീർഘക്കാലം ഓടുന്നതിനുവേണ്ടിയാണ് സാധാരണയായി വാഹനങ്ങൾ പൂജിക്കാറ്. ഏറെക്കാലമായുള്ള ആഗ്രഹത്തിനൊടുവിൽ സ്വന്തമാക്കിയ ബിഎംഡബ്ല്യൂ കാർ ഒന്നു പൂജിച്ചതാണ്, ഒടുവിൽ പൂജ വാഹനത്തെ തന്നെ ഇല്ലാതാക്കി. സംഭവം നടന്നത് ചൈനയിലാണ്.
Samayam Malayalam asdxqwdqwd


470,000 യുവാൻ അതായതാ ഏതാണ്ട് ഇന്ത്യൻ രൂപ 50 ലക്ഷത്തോളം വില വരുന്ന ബിഎംഡബ്ല്യൂ കാറാണ് അഗ്നിക്കിരയായത്. പുതിയ കാറൊന്നു പൂജിച്ചിട്ട് യാത്ര തുടരാം എന്നു കരുതിയതാണ് വിനയായത്. കുടുംബത്തോടൊപ്പം ചേർന്ന് വാഹനം പൂജിച്ച് കൊണ്ടിരിക്കുമ്പോഴാണ് വാഹനത്തിലേക്ക് തീപടർന്നത്. ചുവന്ന തുണിയിൽ വച്ച് പൂജ ചെയ്യുന്നതിനിടെ സാമ്പ്രാണി തിരിയിൽ നിന്നായിരുന്നു തീ പടർന്നത്. പെട്ടെന്ന് തന്നെ വാഹനമൊട്ടാകെ തീ പടർന്നു. അഗ്നിശമന എത്തിയാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.

തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. കാർ ഉടമ താമസിക്കുന്ന ഫ്ലാറ്റിൽ ആരോ പകർത്തിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ