ആപ്പ്ജില്ല

ബലെനോയ്ക്ക് ഫേസ്‍ലിഫ്റ്റുമായി മാരുതി

വിപണിയിൽ എത്തിയിട്ട് ഇതുവരെ ഒരു അപ്ഡേഷനും ബലെനോയ്ക്ക് ലഭിച്ചിട്ടില്ല എന്ന പരിഭവം ഉയർന്നുവന്ന സാഹചര്യത്തിലാണ് മാരുതി ബലെനോയ്ക്ക് ഫേസ്‍ലിഫ്റ്റുമായി എത്തുന്നത്.

Samayam Malayalam 10 Apr 2018, 3:27 pm
ബലെനോയ്ക്ക് ഫേസ്‍ലിഫ്റ്റുമായി മാരുതി എത്തുന്നു. 2015 ഓക്ടോബറിലാണ് പ്രീമിയം ഹാച്ച് ബലെനോയുമായി മാരുതി ഇന്ത്യൻ തീരമണഞ്ഞത്. വിപണിയിൽ എത്തിയിട്ട് ഇതുവരെ ഒരു അപ്ഡേഷനും ബലെനോയ്ക്ക് ലഭിച്ചിട്ടില്ല എന്ന പരിഭവം ഉയർന്നുവന്ന സാഹചര്യത്തിലാണ് മാരുതി ബലെനോയ്ക്ക് ഫേസ്‍ലിഫ്റ്റുമായി എത്തുന്നത്.
Samayam Malayalam maruti baleno facelift to get new diesel engine
ബലെനോയ്ക്ക് ഫേസ്‍ലിഫ്റ്റുമായി മാരുതി


അടുത്ത വർഷം ആദ്യ പകുതിയോടെ പുത്തൻ ബലെനോയുമായി മാരുതി വിപണി പിടിക്കുന്നതായിരിക്കും. പുതിയ ഡീസൽ എൻജിനോടെ ആയിരിക്കും ബലെനോ എത്തുക എന്നതും ശ്രദ്ധേയം. മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനായിരിക്കും ബലെനോ പുത്തൻ പതിപ്പിന് കരുത്തേകുക. നിലവിലെ 1.2 ലിറ്റർ കെ സീരീസ് എൻജിനിൽ തന്നെയായിരിക്കും പെട്രോൾ പതിപ്പ് എത്തുക.

മലിനീകരണ മാനദണ്ഡം ഭാരത് സ്റ്റേജ് VI പാലിച്ചുള്ളതായിരിക്കും പുതിയ 1.5 ലിറ്റർ ഡീസൽ എൻജിൻ. ഈ വർഷം സെപ്തംബർ മുതലായിരിക്കും ഫേസ്‍ലിഫ്റ്റിന്‍റെ ഉല്പാദനം മാരുതി ആരംഭിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ