ആപ്പ്ജില്ല

ബലെനോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പുമായി മാരുതി സുസുക്കി

ഡൽഹി എക്സ്ഷോറൂം 8.34 ലക്ഷം രൂപയാണ് ആൽഫാ ഓട്ടോമാറ്റികിന്‍റെ വിപണിവില.

TNN 23 Jul 2017, 1:01 pm
ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്‍റിൽ ഇതിനകം തന്നെ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ബലെനോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പുമായി മാരുതി സുസുക്കി. ബലെനോയുടെ ഡെൽറ്റ, സീറ്റ വകഭേദങ്ങളിൽ മാത്രമായിരുന്നു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരുന്നത്. അതുകൂടാതെ ഇപ്പോൾ ടോപ് വേരിയന്‍റായ ആൽഫയിൽ കൂടി ഓട്ടോമാറ്റിക് അവതരിപ്പിച്ചിരിക്കുകയാണ്. ഡൽഹി എക്സ്ഷോറൂം 8.34 ലക്ഷം രൂപയാണ് ആൽഫാ ഓട്ടോമാറ്റികിന്‍റെ വിപണിവില.
Samayam Malayalam maruti suzuki baleno top end automatic variant launched
ബലെനോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പുമായി മാരുതി സുസുക്കി


1.2ലിറ്റർ പെട്രോൾ എൻജിനാണ് ടോപ്പ് എന്‍റ് വേരിയന്‍റായ ആൽഫയ്ക്ക് കരുത്തേകുന്നത്. നിരത്തിലിറങ്ങി കേവലം ഇരുപത് മാസങ്ങൾക്കുള്ളിൽ തന്നെ 2 ലക്ഷം യൂണിറ്റ് വില്പനയാണ് ബലെനോ നേടിയെടുത്തിരിക്കുന്നത്. 2015 ഓക്ടോബറിലായിരുന്നു ബലെനോയുടെ അരങ്ങേറ്റം. ഡീസൽ, പെട്രോൾ പതിപ്പുകളിലാണ് നിലവിൽ ബലെനോ വിപണിയിലുള്ളത്.

1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എന്നീ എൻജിനുകളാണ് ബലെനോയുടെ കരുത്ത്. ഒരു ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനുള്ള ബലെനോയുടെ സ്പോർട്ടി പതിപ്പ് ആർ എസിനെയും മാരുതി വിപണിയിലവതരിപ്പിച്ചിരുന്നു. നിലവിൽ ബലെനോയുടെ പെട്രോൾ വകഭേദങ്ങളിൽ മാത്രമാണ് ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡീസൽ വകഭേദങ്ങളിൽ മാനുവൽ ഗിയർബോക്സ് മാത്രമാണുള്ളത്.

Maruti Suzuki Baleno top-end automatic variant launched

Maruti Suzuki has introduced automatic (CVT) option in the top-end Alpha trim of its premium hatchback Baleno, priced at Rs 8.34 lakh (ex-showroom, Delhi).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ