ആപ്പ്ജില്ല

കാറുകൾക്ക് വില വർധനവ് ഏർപ്പെടുത്തി മാരുതി

പുതുവർഷത്തിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് ഒടുവിൽ വില വർധനവ് പ്രാബല്യത്തിൽ വരുത്തി മാരുതി.

TNN 11 Jan 2018, 6:53 pm
പുതുവർഷത്തിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് ഒടുവിൽ വർധനവ് പ്രാബല്യത്തിൽ വരുത്തി മാരുതി. ഉല്പാദന-വിതരണ ചെലവ് വർധിച്ചതിനാലാണ് വില വർധനവിനുള്ള നടപടികൾ മാരുതി കൈകൊണ്ടത്. ജനുവരി 10 മുതൽ തന്നെ വില വർധനവ് പ്രാബല്യത്തിൽ വരുത്തിയതായി മാരുതി വ്യക്തമാക്കി.
Samayam Malayalam maruti suzuki cars get costlier by up to rs 17000
കാറുകൾക്ക് വില വർധനവ് ഏർപ്പെടുത്തി മാരുതി


വിപണിയിലുള്ള മാരുതിയുടെ എല്ലാ കാറുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഓരോ മോഡലുകൾക്കും എത്രത്തോളം വില വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വില വര്‍ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ്ഓവര്‍ എസ്-ക്രോസ് വരെയുള്ള വാഹനങ്ങളെയാണ് മാരുതി ഇന്ത്യയിൽ അണിനിരത്തിയിരിക്കുന്നത്. മാരുതിക്ക് പുറമെ ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര, ഹ്യുണ്ടായി, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ