ആപ്പ്ജില്ല

മാരുതി സിയാസ് ഫേസ്‍ലിഫ്റ്റിന്‍റെ ബുക്കിങ് ആരംഭിച്ചു

11,000 രൂപ മുതൽ 21,000 രൂപ വരെയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്.

Samayam Malayalam 27 Jul 2018, 11:20 am
മാരുതി സുസൂക്കി സിയാസ് ഫേസ്‍ലിഫ്റ്റിന്‍റെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപ മുതൽ 21,000 രൂപ വരെയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. നെക്സ ഡീലർഷിപ്പ് വഴിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ആഗസ്ത് ആദ്യ വാരത്തോടുകൂടി സിയാസ് ഫേസ്‍ലിഫ്റ്റ് വിപണിയിൽ അവതരിക്കുമെന്നാണ് കരുതുന്നത്. സിയാസിനെ പരിചയപ്പെടുത്തികൊണ്ടുള്ള ടീസർ മാരുതി അടുത്തിടെ പുറത്തുവിട്ടിരുന്നു. മോടി കൂട്ടിയും ഒരുപിടി പുത്തൻ ഫീച്ചറുകൾ സ്വന്തമാക്കിയുമാണ് പുതിയ സിയാസ് എത്തുന്നത്.
Samayam Malayalam asdqwxdqw


ക്രോം ഉൾപ്പെടുത്തിയ ആംഗുലാർ ഗ്രിൽ, ഷാർപ്പ് ലുക്കുള്ള ഹെഡ് ലാമ്പുകൾ, ഡെ ടൈം റണ്ണിങ് ലാമ്പുകൾ, പരിഷ്കരിച്ച ബമ്പർ എന്നിവയാണ് പുതിയ സിയാസിലെ കാതലായ ചില മാറ്റങ്ങൾ. പിൻഭാഗത്ത് എൽഇഡി ടെയിൽ ലാമ്പുകളും പരിഷ്കരിച്ച ബമ്പറും ലഭിച്ചേക്കും. പുതിയ അപ്ഹോൾസ്ട്രെ, അപ്ഗ്രേഡ് ചെയ്ത സ്മാർട്ട്പ്ലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ അകത്തളത്തിൽ പ്രതീക്ഷിക്കാം.

കോസ്മെറ്റിക് അപ്ഡേഷനുകൾക്കൊപ്പം ബോണറ്റിനടിയിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പരിഷ്കരിച്ച 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനായിരിക്കും പുതിയ സിയാസിന് കരുത്തേകുക. 104 ബിഎച്ച്പിയും 130 എൻഎം കരുത്തും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കും ഉണ്ടാവുക. നിലവിലുള്ള അതെ 1.3 ലിറ്റർ ഡീസൽ എൻജിൻ കൂടിയും പുതിയ സിയാസ് കരുത്തേകും. 89ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഹ്യുണ്ടായ് വെർണ, സ്കോഡ റാപ്പിഡ്, ഫോക്സ്‍വാഗണ്‍ വെന്‍റോ എന്നിവരാകും നിരത്തിലെ പ്രധാന എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ