ആപ്പ്ജില്ല

ആദ്യ ഇലക്ട്രിക് എസ്‍യുവിയെ അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

TNN 24 Jan 2018, 4:11 pm
ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും 'ഇ സർവേയർ' എന്ന കൺസ്പെറ്റിനെ അവതരിപ്പിക്കുക. കഴിഞ്ഞ വർഷം നടന്ന ടൊക്കിയോ മോട്ടോർ ഷോയിലായിരുന്നു മാരുതി ആദ്യമായി ഈ കൺസ്പെറ്റിനെ അവതരിപ്പിച്ചത്. അന്ന് മോട്ടോർഷോയിലെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കൺസ്പെറ്റായിരുന്നു ഇ സർവേയർ.
Samayam Malayalam maruti suzuki to showcase first electric car e survivor at auto expo
ആദ്യ ഇലക്ട്രിക് എസ്‍യുവിയെ അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി


ഇപ്പോഴിതാ ആ കൺസ്പെറ്റ് മോഡൽ ഇന്ത്യയിലും അരങ്ങേറുകയാണ്. ഓൾവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‍യുവി ആയിരിക്കും ഇത്. മസിലൻ രൂപവും ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും വലിയ ടയറുകളുമാണ് ഈ എസ്‍യുവിയുടെ മുഖ്യാകർഷണം. ലാഡർ ഫ്രെയിം ഷാസിയിൽ നിർമാണം നടത്തുന്ന ഈ വാഹനത്തിന്‍റെ നാലു ചക്രങ്ങളിലേക്കും പ്രത്യേക ഇലകട്രിക് മോട്ടോറുകളാണ് കരുത്തേകുന്നത്.

മെക്കാനിക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 2020 ഓടെ ഇ സർവേയറിന്‍റെ പ്രൊഡക്ഷൻ മോഡലുകളെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിപണിയിലവതരിച്ചു കഴിഞ്ഞാൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായിരിക്കുമിത്. ഇ സർവേയർ കൺസ്പെറ്റിനെ കൂടാതെ എക്സ്പോയിൽ സ്വിഫ്റ്റ്, ജിംനി, സിയാസ് എന്നീ വാഹനങ്ങളെയും മാരുതി അവതരിപ്പിക്കുന്നതായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ