ആപ്പ്ജില്ല

ബ്രെസയ്ക്ക് താഴെ ഇടംതേടാൻ മാരുതിയുടെ ചെറു എസ്‍യുവി

'ഫ്യൂച്ചർ എസ്' എന്ന പേരിൽ പുതിയ കോംപാക്ട് എസ്‍യുവിയുടെ കോൺസെപ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസൂക്കി.

TNN 9 Jan 2018, 1:30 pm
'ഫ്യൂച്ചർ എസ്' എന്ന പേരിൽ പുതിയ കോംപാക്ട് എസ്‍യുവിയുടെ കോൺസെപ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസൂക്കി. 2018 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും ഫ്യൂച്ചർ എസ് അരങ്ങേറുക. അവതരണത്തന് മുന്നോടിയായി ഫ്യൂച്ചർ എസ് കോൺസെപ്റ്റിന്‍റെ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മാരുതി. ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയ്ക്ക് താഴെ സബ് ഫോർ മീറ്റർ കോംപാക്ട് എസ്‍യുവി നിരയിലായിരിക്കും ഫ്യൂച്ചർ എസ് ഇടംതേടുക.
Samayam Malayalam maruti suzuki to unveil concept future s at auto expo 2018
ബ്രെസയ്ക്ക് താഴെ ഇടംതേടാൻ മാരുതിയുടെ ചെറു എസ്‍യുവി


ബോക്സി ഡിസൈൻ കൈവരിച്ച മോഡലിന്‍റെ സൈഡ് പ്രൊഫൈൽ മാത്രമാണ് മാരുതി പുറത്തുവിട്ടിരിക്കുന്നത്. മസ്‌കുലാര്‍ ബോഡിയും വ്യത്യസ്തമായ എ പില്ലറുമാണ് ബ്രെസയിൽ നിന്നും ഈ വാഹനത്തെ വേറിട്ടുനിർത്തുന്നത്. ബ്രെസയെക്കാള്‍ 200 എംഎം നീളം കുറവാണ് ഈ ചെറു എസ്‍യുവിക്ക്. വിലയും താരതമ്യേന കുറവായിരിക്കും.

എൻജിൻ മുഖത്ത് മാറ്റങ്ങളുണ്ടാകുന്ന കാര്യങ്ങൾ സംബന്ധിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല. അതെ 1.2 ലിറ്റർ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും ഫ്യൂച്ചർ എസിനും കരുത്തേകാൻ സാധ്യത. ഓട്ടോ എക്‌സ്‌പോയില്‍ അടുത്ത മാസം തന്നെ കണ്‍സെപ്റ്റ് മോഡല്‍ അവതരിക്കുമെങ്കിലും അടുത്ത വർഷമായിരിക്കും ഫ്യൂച്ചര്‍ എസ് നിരത്തിലെത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ