ആപ്പ്ജില്ല

നിങ്ങൾക്ക് ഇനി കാറിൽ പറക്കാം, വരുന്നു ഫ്ലയിങ് കാറുകൾ; വില 6.4കോടി

ഏപ്രിൽ 20 ന് മൊണോക്കയിൽ നടന്ന ടോപ്പ് മാർക്കസ് ഷോയിലായിരുന്നു പറക്കും കാറിന്‍റെ ആദ്യ അവതരണം നടത്തിയത്.

TNN 21 Apr 2017, 4:46 pm
റോഡിൽ കൂടി മിന്നൽ വേഗതയിൽ പാഞ്ഞുവന്നാൽ പറയാറുണ്ടല്ലോ പറന്നെത്തിയെന്ന്, ഇനി ആ പറക്കൽ യാഥാർത്ഥ്യമാവുകയാണ്. പറക്കും കാറുകൾ എത്തിയിരിക്കുന്നു, ചെക്കോസ്ലോവാക്യയിലെ എയ്‌റോമൊബീല്‍ എന്ന കമ്പനിയാണ് ഈ പറക്കും കാറുകൾക്ക് പിന്നിൽ. ലോകത്തിലെ ആദ്യത്തെ പറക്കും കാറാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏപ്രിൽ 20 ന് മൊണോക്കയിൽ നടന്ന ടോപ്പ് മാർക്കസ് ഷോയിലായിരുന്നു പറക്കും കാറിന്‍റെ ആദ്യ അവതരണം നടത്തിയത്.
Samayam Malayalam meet aeromobils flying car available for pre order soon
നിങ്ങൾക്ക് ഇനി കാറിൽ പറക്കാം, വരുന്നു ഫ്ലയിങ് കാറുകൾ; വില 6.4കോടി




റോഡിൽ കൂടിയും അതുപോലെ വായുവിൽ കൂടിയും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണിത്. ഒരു മില്ല്യൺ ഡോളർ അതായത് ഏതാണ്ട് ഇന്ത്യൻ രൂപ 6.4കോടിയോളം വരും ഈ ഫ്ലൈയിങ് കാറിന്‍റെ നിർമാണ ചിലവ്. റോഡിൽ കൂടി 160 കിലോമീറ്ററും വായുവിൽ 200 കിലോമീറ്റർ വേഗതയാണ് ഇതിന് തിട്ടപ്പെടുത്തിയിരിക്കുന്നത്. പറക്കും കാർ ലിറ്ററിന് 12.5കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വായുവിൽ പറക്കുമ്പോൾ സ്റ്റാർട് ചെയ്ത് മൂന്ന് മിനിറ്റിനുള്ളിൽ ഫ്ലൈറ്റ് മോഡിലേക്ക് മാറാൻ ഈ കാറിന് സാധിക്കും. റോഡിൽകൂടി ഓടണമെങ്കിൽ പക്ഷികളെപ്പോലെ ചിറകകുൾ ഒതിക്കി വയ്ക്കാവുന്ന തരത്തിലാണ് നിർമാണം. തുടക്കത്തിൽ 500 യൂണിറ്റുകളായിരിക്കും നിർമ്മിച്ച് വിപണിയിലെത്തിക്കുക. 2020ഓടെയായിരിക്കും ആദ്യ കാർ വില്പനയ്ക്കെത്തിക്കുക. പറക്കും കാറുകളുടെ മുൻകൂർ ഓർഡർ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് കമ്പനി.



ഡ്രൈവിങ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്കെ പറക്കും കാര്‍ ഓടിക്കാനാകൂ എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വ്യോമ, റോഡ് ഗതാഗത നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും പറക്കും കാറുകൾ വിപണിയില്‍ എത്തുക.

Meet AeroMobil's flying car, available for pre-order soon

It may not be quite like the Jetsons, but for over a million dollars you too can soon fly around in a car.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ