ആപ്പ്ജില്ല

രണ്ടാഴ്ചയ്ക്കുള്ളിൽ വിറ്റഴിച്ചത് 10,000 ബർഗ്മാൻ സ്ട്രീറ്റ്

ജൂലൈ 19 ന് വിപണിയിലെത്തിയ സ്കൂട്ടറിന്‍റെ 10,000ത്തോളം യൂണിറ്റുകളാണ് ഇതുവരെയായി വിറ്റഴിച്ചത്

Samayam Malayalam 4 Aug 2018, 1:38 pm
ആദ്യത്തെ മാക്സി സ്കൂട്ടർ എന്ന പേരിൽ ഇന്ത്യയിൽ അവതരിച്ച ബർഗ്മാൻ സ്ട്രീറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ജൂലൈ 19 ന് വിപണിയിലെത്തിയ സ്കൂട്ടറിന്‍റെ 10,000ത്തോളം യൂണിറ്റുകളാണ് ഇതുവരെയായി വിറ്റഴിച്ചത്. ഇന്ത്യൻ നിരത്തുകളിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത ഡിസൈൻ ശൈലിയിലുള്ള സ്കൂട്ടറാണ് ബർഗ്മാൻ സ്ട്രീറ്റ്.
Samayam Malayalam pic


വലുപ്പമേറിയ ഏപ്രൺ, വിൻഡ് സ്ക്രീൻ, പുത്തൻ ഹാൻഡിൽ ബാർ, എൽഇഡി ഹെഡ് ലാമ്പ് എന്നിവയാണ് ശ്രദ്ധയാകർഷിക്കുന്ന പ്രധാന ഫീച്ചറുകൾ. യുഎസ്ബി ചാർജിങ് സംവിധാനത്തോടൊപ്പം ചെറിയ സ്റ്റോറേജ് സ്പേസും സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. ബ്രേക്കിങ് സാധ്യമാക്കാൻ മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഒരുങ്ങിയിരിക്കുന്നത്. സിബിഎസ് ബ്രേക്ക് സിസ്റ്റവും ഇടംതേടിയിട്ടുണ്ട്. മുൻഭാഗത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെൻ നിറവേറുന്നത്.

സുസൂക്കി ആക്സസ് 125 സ്കൂട്ടറിന്‍റെ എൻജിൻ തന്നെയാണ് ബർഗ്മാൻ സ്ട്രീറ്റിനും കരുത്തേകുന്നത്. 8.6 ബിഎച്ച്പിയും 10.2 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ 125 സിസി നിരയിൽ ഹോണ്ട ഗ്രാസിയ, ഹോണ്ട ആക്ടീവ 125, അപ്രീലിയ SR 125, ടിവിഎസ് എന്‍ടോര്‍ക്ക് എന്നിവയാണ് മുഖ്യ എതിരാളികളായി നിലകൊള്ളുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ