ജനപ്രിയ കാർ സാൻട്രോ രണ്ടാം വരവിനൊരുങ്ങുന്നു. ചെറുകാർ ശ്രേണിയിലേക്ക് മത്സരിക്കാൻ എത്തുന്ന സാൻട്രോ മസിലൻ രൂപഭാവത്തിലായിരിക്കും എത്തുക. ഈ ശ്രേണിയിൽ മാരുതി ഓൾട്ടോ ആയിരിക്കും പ്രധാന വെല്ലുവിളിയാവുക. അകത്തളത്തിലെ വിശാലതയും ഉയർന്ന സീറ്റ് ക്രമീകരണവുമാണ് ‘എഎച്ച് ടു’വിന്റെ പ്രധാന ഹൈലേറ്റ്. ‘എഎച്ച് ടു’എന്ന വ്യാപാര നാമത്തിലായിരിക്കും സാൻട്രോ എത്തുക.
ആരാധകരുടെയും കാർ പ്രേമികളുടെയും അഭ്യർത്ഥന മാനിച്ച് സാൻട്രോ എന്ന പേര് തിരികെ നൽകിയേക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നാലു സിലിണ്ടർ ‘എപ്സിലൊൺ’ എൻജിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും എഎച്ച് ടുവിന് കരുത്തേകുക. എൻജിൻ ശേഷി 1.2 ലിറ്ററായി ഉയർത്തും. മാത്രമല്ല മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിൻ കൂടിയായിരിക്കും ഇത്.
മാരുതി ആദ്യമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഈ കാറിൽ ഒരുങ്ങുന്നതായിരിക്കും. ദീപാവലിക്ക് നിറപകിട്ടേകാൻ പുത്തൻ സാൻട്രോ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.