ആപ്പ്ജില്ല

നിരത്തിൽ കുതിക്കാൻ ജീപ്പ് റാങ്ക്‌ളര്‍ അവതരിച്ചു

ലോസ് ആഞ്ചൽസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാങ്ക്ളർ അവതരിച്ചത്.

TNN 30 Nov 2017, 4:44 pm
2018 മോഡൽ ജീപ്പ് റാങ്ക്ളർ അവതരിച്ചു. ലോസ് ആഞ്ചൽസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാങ്ക്ളർ അവതരിച്ചത്. അടുത്ത വർഷമായിരിക്കും റാങ്ക്ളർ അമേരിക്കൻ വിപണിയിൽ സാന്നിധ്യമറിയിക്കുക. തുടർന്നായിരിക്കും ഇന്ത്യയിലേക്കുള്ള വരവ്. ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടാണ് നിർമാണം നടത്തിയിരിക്കുന്നത്. 90 കിലോഗ്രാം ഭാരമാണ് പുതിയ റാങ്ക്ളറിനുള്ളത്.
Samayam Malayalam new 2018 jeep wrangler unveiled
നിരത്തിൽ കുതിക്കാൻ ജീപ്പ് റാങ്ക്‌ളര്‍ അവതരിച്ചു


7 സ്ലേറ്റ് ഗ്രില്‍, എല്‍ഇഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഫോഗ് ലാംമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. മുൻമോഡലുകളെ അപേക്ഷിച്ച് വീൽ ബേസ് വർധിപ്പിച്ചിട്ടുണ്ട്. ഡ്യുവൽ ടോൺ ഡാഷ് ബോർഡാണ് അകത്തളത്തിലെ മുഖ്യാകർഷണം. 8.4ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റവും മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്.

270 ബിഎച്ച്പിയും 400 എന്‍എം ടോര്‍ക്കുമാണ് ഇതിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ 197 ബിഎച്ച്പിയും 450 എന്‍എം ടോര്‍ക്കും 3.0 ലിറ്റര്‍ V 6 ഡീസല്‍ എന്‍ജിന്‍ 240 ബിഎച്ച്പിയും 570 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. 3.6 ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിന്‍ 285 ബിഎച്ച്പിയും 353 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കാനായി 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സും നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ