ആപ്പ്ജില്ല

പ്രീമിയം ഫീച്ചറുകളിൽ പുത്തൻ അമേസ്; അവതരണം മെയ് 16 ന്

രണ്ടാം തലമുറ അമേസിന്‍റെ വരവ് അറിയിച്ച് ഹോണ്ട.

Samayam Malayalam 24 Apr 2018, 5:44 pm
രണ്ടാം തലമുറ അമേസിന്‍റെ വരവ് അറിയിച്ച് ഹോണ്ട. മെയ് 16 നാണ് പുതിയ അമേസ് വിപണിയിലെത്തുന്നത്. ഇതിനകം തന്നെ ഹോണ്ട ഷോറൂമുകളിൽ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 21,000 രൂപയാണ് ബുക്കിങ് തുക. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി പ്രീമിയം പരിവേഷത്തിലാണ് അമേസിന്‍റെ വരവ്. നിലവിലുള്ള മോഡലിനെക്കാൾ വലുപ്പവും കൂടതലാണ്.
Samayam Malayalam new honda amaze key features revealed ahead of launch
പ്രീമിയം ഫീച്ചറുകളിൽ പുത്തൻ അമേസ്; അവതരണം മെയ് 16 ന്


എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണും, ഷാര്‍ക്ക് ഫിന്‍ ആന്‍റീനയും പുതിയ അമേസിൽ ഒരുങ്ങുന്നുണ്ട്. ഡീസൽ പതിപ്പിൽ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നൽകിയിട്ടുണ്ട്. പാഡില്‍ ഷിഫ്റ്ററുകളുമുണ്ട് പുതിയ അമേസില്‍. പഴയ ബോണറ്റിന് പകരം മസിലൻ ലുക്കുള്ള ബോണറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ഗ്രില്ലിൽ ക്രോം അലങ്കാരവും കാണാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ ഹെഡ് ലാമ്പ് എന്നിവയാണ് മറ്റു പുതുമകൾ.

അകത്തളിലെ വിശാലതയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 88ബിഎച്ച്പിയും 109 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ പെട്രോൾ, 100 ബിഎച്ച്പിയും 200 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് പുത്തൻ അമേസിന്‍റെ കരുത്ത്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് എന്നിവ പുത്തൻ അമേസിൽ പ്രതീക്ഷിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ