ആപ്പ്ജില്ല

ലെക്സസ് ES 300h ഹൈബ്രിഡ് ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ

പുതിയ ലെക്സസ് ES 300h ഹൈബ്രിഡ് ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിച്ചു.

Samayam Malayalam 22 Jul 2018, 4:36 pm
പുതിയ ലെക്സസ് ES 300h ഹൈബ്രിഡ് ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിച്ചു. ഡൽഹി എക്സ്ഷോറൂം 59.13 ലക്ഷം രൂപയ്ക്കാണ് ലെക്സസിന്‍റെ ഇലക്ട്രിക് സെഡാൻ ഇന്ത്യൻ തീരമണഞ്ഞിരിക്കുന്നത്. ടൊയോട്ടയുടെ TNGS പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പന. ഒരുപിടി കോസ്മെറ്റിക് അപ്ഡേഷനുകളോടെയാണ് അവതരണം. കരുത്തിന്‍റെ കാര്യത്തിലും ഈ സെഡാൻ മുന്നിലാണ്. ഇലക്ട്രിക് മോട്ടോറിന്‍റെ പിന്തുണയോടെ പുതിയ 2.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്.
Samayam Malayalam ോാ്ൈാ്ൌൈ


214 ബിഎച്ച്പി കരുത്താണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ലിറ്ററിന് 22.37 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലെക്സസ് സിഗ്നേച്ചർ ഗ്രിൽ, എൽ ആകൃതിയിലുള്ള എൽഇഡി ഹെഡ് ലാമ്പ്, 18 ഇഞ്ച് അലോയ് വീലുകൾ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം, ചൂടു പകരുന്ന മുൻ സീറ്റുകൾ, വൈദ്യുത നിയന്ത്രിത പിൻനിര സീറ്റുകൾ, ഹെഡ്സ് അപ് ഡിസ്പ്ലെ എന്നിവയാണ് പ്രധാന സവിശേഷതകൾ.

സുരക്ഷ ഉറപ്പാക്കാൻ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്‍റി - തെഫ്റ്റ് സംവിധാനം, 10 എയര്‍ബാഗുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് എന്നിവയോട് കിടപിടിക്കാനാണ് ലെക്സസ് ES 300h ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ