ആപ്പ്ജില്ല

പുതിയ മാരുതി വാഗൺ ആർ അടുത്ത വർഷമെത്തും

അടിമുടി പരിഷ്കരിച്ച വാഗൺ ആർ ആണ് ഇന്ത്യയിലെത്തുന്നത്

Samayam Malayalam 8 Sept 2018, 6:12 pm
മാരുതിയുടെ ജനപ്രിയ കാറുകളിൽ ഒന്നാണ് വാഗൺ ആർ. ഇപ്പോൾ മാരുതി ടോൾ ബോയ് ഹാച്ച്ബാക്കിന്‍റെ പുത്തൻ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അടിമുടി പരിഷ്കരിച്ച വാഗൺ ആർ ആണ് ഇന്ത്യയിലെത്തുന്നത്. അടുത്തവർഷം ആദ്യത്തോടെ പുതിയ വാഗൺ ആർ വിൽപ്പനയ്ക്കെത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Samayam Malayalam new-maruti-suzuki-wagonr-side-profile-1536393070


ഇതിനകം തന്നെ വാഗൺ ആറിന്‍റെ ഈ പുത്തൻ തലമുറ ജാപ്പനീസ് വിപണിയിൽ പ്രചാരത്തിലുണ്ട്. ചെറിയ 660 സിസി എൻജിനാണ് ഈ വാഗൺ ആറിന് കരുത്തേകുന്നത്. എന്നാൽ ഇന്ത്യയിൽ 1.0 ലിറ്റർ കെ 10 എൻജിനായിരിക്കും പുതിയ വാഗൺ ആറിന് കരുത്തേകുക. ആറാം തലമുറ വാഗൺ ആർ ആണ് ഇന്ത്യയിലെത്തുന്നത്. നിലവിലെ 2+3 മോഡലിന് പുറമെ 2+3+2 മോഡൽ കൂടി വിപണിയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.

സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ പോലെ ഹാര്‍ടെക്ട് അടിത്തറയിലാകും വാഗണ്‍ആറും ഒരുങ്ങുക. അതുകൊണ്ട് തന്നെ ഭാരക്കുറവും പ്രതീക്ഷിക്കാം. പുതിയ ഹ്യുണ്ടായ് സാൻട്രോ, ടാറ്റ ടിയാഗോ എന്നിവയാണ് പ്രധാന എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ