ആപ്പ്ജില്ല

5 വർഷത്തെ വാറണ്ടിയും സർവീസ് പാക്കേജുമായി ഫോക്സ‍്‍വാഗൺ

കാറുകൾക്ക് പുതിയ എക്സ്റ്റൻഡഡ് വാറണ്ടിയും സർവീസ് പാക്കേജുമായി ഫോക്സ‍്‍വാഗൺ ഇന്ത്യ.

Samayam Malayalam 17 Jun 2018, 12:17 pm
കാറുകൾക്ക് പുതിയ എക്സ്റ്റൻഡഡ് വാറണ്ടിയും സർവീസ് പാക്കേജുമായി ഫോക്സ‍്‍വാഗൺ ഇന്ത്യ. നിലവിലുള്ള എല്ലാ മോഡലുകൾക്കും 5 വർഷത്തെ വാറണ്ടിയാണ് കമ്പനി ഉറപ്പുവരുത്തുന്നത്. നിലവിൽ 2 രണ്ട് വർഷമാണ് ഫോക്സ‍്‍വാഗൺ കാറുകൾക്ക് ലഭ്യമാക്കിയിരിക്കുന്ന വാറണ്ടി. മൺസൂൺ ഓഫറിന്‍റെ ഭാഗമായി ഇതോടൊപ്പം പുതിയ 4 സർവീസ് വാല്യു പാക്കേജും കൂടി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam img


പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് രണ്ടു വര്‍ഷത്തെ വാറണ്ടി അഞ്ചു വര്‍ഷം/ഒന്നേകാല്‍ ലക്ഷം കിലോമീറ്ററായി ഉയര്‍ത്താൻ സാധിക്കുന്നതാണ്. കൂടാതെ പുതിയ സർവീസ് വാല്യു പാക്കേജ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ജന്യുൻ കെയർ സേവനങ്ങളും ലഭിക്കുന്നതായിരിക്കും.

എൻജിൻ ചെക്ക്-അപ്, വാഹന പരിശോധനയ്ക്ക് ഒപ്പമുള്ള കോംപ്ലിമെന്‍ററി പിക്ക്-അപ്-ഡ്രോപ് എന്നിവ സര്‍വീസ് പാക്കേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല സര്‍വീസ് പാക്കേജ് ലഭ്യമാക്കിയിട്ടുള്ള ഉപഭോക്താക്കൾക്ക് പെയിന്‍റിങ്ങ്, ബാലന്‍സിംഗ്, വീല്‍ അലൈന്‍മെന്‍റ്, ചെറിയ ബോഡി വര്‍ക്കുകള്‍ തുടങ്ങിയ സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാം.

കൂടാതെ 3M ഇന്‍റീരിയര്‍ എന്‍റിച്ച്‌മെന്‍റ് ട്രീറ്റ്‌മെന്‍റിന്‍റെ നിരക്കും കുറയുന്നതായിരിക്കും. സര്‍വീസ് വാല്യു പാക്കേജ് ലഭ്യമാക്കുന്ന ഭാഗ്യശാലികളായ അഞ്ചു ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷ അധിക സര്‍വീസ് ആനുകൂല്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആയിരം ഉപഭോക്താക്കള്‍ക്ക് പ്രത്യേക കൂപ്പണ്‍ സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ