ആപ്പ്ജില്ല

പുത്തൻ 1.5 ലിറ്റർ എൻജിനിൽ ന്യൂജെൻ ജിമ്നി എത്തി

പഴയ മോഡലുകളെ അപേക്ഷിച്ച് നൂതന ഡിസൈൻ സവിശേഷതകളുമായാണ് 2018 ജിമ്നി അരങ്ങേറിയിരിക്കുന്നത്.

Samayam Malayalam 10 Jul 2018, 12:19 pm
പുത്തൻ തലമുറ സുസൂക്കി ജിമ്നി പുറത്തിറങ്ങി. പഴയ മോഡലുകളെ അപേക്ഷിച്ച് നൂതന ഡിസൈൻ സവിശേഷതകളുമായാണ് 2018 ജിമ്നി അരങ്ങേറിയിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിൻ, ഫോർ വീൽ ഡ്രൈവ് എന്നിവയാണ് പുത്തൻ ജിമ്നിയുടെ പ്രധാന ഹൈലേറ്റ്. ഓഫ് റോഡ് സവിശേഷതകളുമായി എത്തിയ ന്യൂജെൻ ജിമ്നിക്ക് 2 ഡോർ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. സെർകുലാർ ഹെഡ് ലാമ്പ്, 5 സ്ലാറ്റ് ഗ്രിൽ, സെർകുലാർ ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ ഫോഗ് ലാമ്പ്, പുതുക്കിയ ബമ്പർ, വലുപ്പമേറിയ എയർ ഇൻടേക്കുകൾ എന്നിവയാണ് ന്യൂജെൻ ജിമ്നിയുടെ പുതുമയേറിയ എക്സ്റ്റീരിയർ ഫീച്ചറുകൾ.
Samayam Malayalam Suzuki-Jimny-1024


അകത്തളത്തിലും പുതുമകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലാക്ക് ഇന്‍റീരിയർ ടച്ച്സ്ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ടാക്റ്റിൽ ബട്ടണുകൾ, മൾട്ടി ഫംങ്ഷൻ സ്റ്റിയഫിങ് വീൽ എന്നിവയാണ് പുതിയ ഫീച്ചറുകൾ. 0.66 ലിറ്റർ R06A ടർബോ എൻജിനാണ് ജപ്പാനിൽ പുറത്തിറങ്ങിയ ഈ എസ്‍യുവിക്ക് കരുത്തേകുന്നത്. എന്നാൽ 1.5 ലിറ്റർ K15B എൻജിനാണ് ടോപ്പ് എൻഡ് വേരിയന്‍റിന് കരുത്തേകുന്നത്. 100 പിഎസ് കരുത്തും 130 എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്.

ഡ്യുവൽ സെൻസർ ബ്രേക്ക് സപോർട്ട് (ഡിഎസ്ബിഎസ്) ഈ എസ്‍യുവിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകളിൽ ഒന്നാണ്. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിന് മുൻപ് ഡിഎസ്ബിഎസ് ഓഡിയോ-വീഡിയോ മുന്നറിയിപ്പ് നൽകും. സാഹചര്യത്തിന് അനുസരിച്ച് ബ്രേക്കിങ് ശക്തി കൂട്ടുകയോ ഓട്ടോമാറ്റിക് ബ്രേക്കുകൾ ശക്തമായി പ്രയോഗിക്കുകയോ ചെയ്യും. ഇതുവഴി കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വൻതോതിൽ ഒഴിവാക്കാം.

ന്യൂ ജെൻ ജിമ്നി ഇന്ത്യയിൽ അവതരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സുസൂക്കി ജിപ്സിക്ക് പകരമായി ജിമ്നി ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ധാരാളം വാഹനപ്രേമികളുണ്ട്. ഇന്ത്യയിലെ അവതരണത്തിനായുള്ള കാത്തിരിപ്പിലാണ് ഇവർ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ