ആപ്പ്ജില്ല

അടിമുടി മാറി നിസാൻ സണ്ണി സ്പെഷ്യൽ എഡിഷൻ

നൂതന ഫീച്ചറുകളുടെ അകമ്പടിയോടെ സണ്ണി സ്പെഷ്യൽ എഡിഷൻ

Samayam Malayalam 23 Sept 2018, 12:46 pm
ഉത്സവക്കാലത്തോട് അനുബന്ധിച്ച് സണ്ണിയുടെ പ്രത്യേക പതിപ്പിനെ അവതരിപ്പിച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ. ഡൽഹി എക്സ്ഷോറൂം 8.48 ലക്ഷം രൂപയാണ് സ്പെഷ്യൽ എഡിഷൻ സണ്ണിയുടെ വില. ഡിസൈനിൽ അടിമുടി മാറിയാണ് പുതിയ സണ്ണിയുടെ അവതരണം. മാത്രമല്ല ഒരുപിടി നൂതന ഫീച്ചറുകളും നിസാൻ പുതിയ സണ്ണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Samayam Malayalam nissan-launches-sunny-special-edition-1536989557


ഡീസൽ, പെട്രോൾ കരുത്തിൽ പുതിയ സണ്ണി ലഭ്യമാകും. 97 ബിഎച്ച്പി കരുത്തും 134എൻഎം ടോർക്കുമാണ് 1.5 ലിറ്റർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 88ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് 1.5 ലിറ്റർ ഡീസൽ എൻജിനുള്ളത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ആണ് ട്രാൻസ്മിഷൻ.

ബ്ലാക്ക് റൂഫ്, ബ്ലാക്ക് വീൽ കവറുകൾ, സ്പോയിലർ, ബോഡി ഗ്രാഫിക്സ് എന്നിവ പ്രധാന ഡിസൈൻ സവിശേഷതകളാണ്. ലീഡ് മീ ടു എന്ന സംവിധാനമാണ് പുതിയ സണ്ണിയുടെ പ്രധാന ഹൈലേറ്റ്. കാറിനടുത്തേക്ക് ഉടമയെ വഴികാട്ടാൻ സഹായിക്കുന്ന ഒരു സാങ്കേതികതയാണ് ഇത്. 6.2 ടച്ച് സ്ക്രീൻ സിസ്റ്റമാണ് മറ്റൊരു പ്രധാന സവിശേഷത.

നിസാൻ കണക്ട് സാങ്കേതികതയുടെ ഭാഗമായി ജിയോ ഫെൻഡിങ്, കർഫ്യൂ അലർട്ട്, സ്പീഡ് അലർട്ട്, കീലെസ് എൻട്രി, പുഷ് ബട്ടൻ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകികൊണ്ട് ഡ്യുവൽ എയർബാഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ