ആപ്പ്ജില്ല

അന്ന് രഥത്തിലെങ്കിൽ ഇന്ന് ട്രയംഫിൽ തിളങ്ങി പ്രഭാസ്

പുതിയ ഗെറ്റപ്പിലുള്ള പ്രഭാസിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

Samayam Malayalam 3 May 2018, 12:37 pm
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പ്രഭാസിനെ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സൂപ്പർതാരമാക്കി മാറ്റിയത്. ആക്ഷനും അഭിനയവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ താരം തെളിയിക്കുകയും ചെയ്തു. ഇപ്പോൾ പുതിയ ഗെറ്റപ്പിലുള്ള പ്രഭാസിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
Samayam Malayalam prabhas looks dashing on a superbike for saaho chase sequence
അന്ന് രഥത്തിലെങ്കിൽ ഇന്ന് ട്രയംഫിൽ തിളങ്ങി പ്രഭാസ്



#Prabhas #Saaho on set pics 🔥👌👌👌 pic.twitter.com/sFVgo4uyzr — PKI (@TeamPKIOffi) May 1, 2018
ട്രയംഫിന്‍റെ സ്ട്രീറ്റ് ട്രിപ്പിൾ ബൈക്കിൽ ഇരിക്കുന്ന താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സാഹോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിന്‍റെ ഭാഗാമായാണ് താരം ട്രയംഫ് ഓടിക്കുന്നത്. ബാഹുബലിയിൽ ഒരു സർവ്വസൈനാധിപനായിരുന്നുവെങ്കിൽ സാഹോയിൽ ഒരു വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് എത്തുന്നത്.

765 സിസി എൻജിനാണ് ട്രയംഫിന്‍റെ ഈ സൂപ്പർബൈക്കിന് കരുത്തേകുന്നത്. 113 കുതിരശക്തിയും 73എൻഎം ടോർക്കുമാണ് ഈ ബൈക്കിനുള്ളത്. 9.19 ലക്ഷം രൂപ മുതലാണ് സ്ട്രീറ്റ് ട്രിപ്പിളിന്‍റെ വിലയാരംഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ