ആപ്പ്ജില്ല

ഇവോഖ്, ഡിസ്കവറി ഇൻജെനിയം പെട്രോൾ പതിപ്പുകൾ ഇന്ത്യയിൽ

റേഞ്ച്റോവർ ഇവോഖ്, ഡിസ്കവറി സ്പോർട് ഇൻജെനിയം പെട്രോൾ പതിപ്പുകൾ ഇന്ത്യയിലവതരിച്ചു.

Samayam Malayalam 26 May 2018, 11:47 am
റേഞ്ച്റോവർ ഇവോഖ്, ഡിസ്കവറി സ്പോർട് ഇൻജെനിയം പെട്രോൾ പതിപ്പുകൾ ഇന്ത്യയിലവതരിച്ചു. ഡൽഹി എക്സ്ഷോറൂം 51.06 ലക്ഷം രൂപയാണ് റേഞ്ച്റോവർ ഇവോഖ് ഇൻജെനിയം പതിപ്പിന്‍റെ വില. അതേസമയം 49.20 ലക്ഷം രൂപയാണ് ഇൻജെനിയം പെട്രോൾ ഡിസ്കവറി സ്പോർടിന്‍റെ വില.
Samayam Malayalam ingenium-petrol-engines-for-discovery-sport-and-range-rover-evoque-2-1527246890


ഇവോഖിൽ SE,HSE ഡയനാമിക് വകഭേദങ്ങളിലാണ് ഇൻജെനിയം പെട്രോൾ ഒരുക്കിയിരിക്കുന്നത്. ഡിസ്കവറി സ്പോർടിൽ ഇൻജെനിയം പതിപ്പുകൾ ഒരുങ്ങുന്നത് SE, HSE വകഭേദങ്ങളെ അടിസ്ഥാനമാക്കിയും. സാധാരണ ഭാരമേറിയ കാരിരുമ്പിലാണ് എൻജിനുകൾ നിർമ്മിക്കാറ്. എന്നാൽ ഇൻജെനിയം എൻജിനുകൾ നിർമ്മിച്ചിരിക്കുന്നത് അലൂമിനിയത്തിലാണ്. അതുകൊണ്ട് ഭാരക്കുറവും അനുഭവപ്പെട്ടേക്കാം.

കാറുകൾക്ക് ഭാരം കുറവ് അനുഭവപ്പെടുന്നതിനാൽ അധികം മൈലേജും നൽകാൻ സാധിക്കും. മാത്രമല്ല ഇൻജെനിയം എൻജിനുകളുടെ സിലിണ്ടറുകൾക്ക് ഘർഷണം കുറവാണ്. ഇത് കരുത്തുല്പാദനം വർധിപ്പിക്കാൻ സഹായകമാവുകയും ചെയ്യും.

പുതിയ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ എൻജിനാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. 247 ബിഎച്ച്പിയും 365 എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ്. മെക്കാനിക്കൽ സംബന്ധിച്ച മാറ്റങ്ങൾ ഒഴിച്ചാൽ ഇരു മോഡലുകളിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ