ആപ്പ്ജില്ല

റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക് ഇന്ത്യയിൽ

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, ജാഗ്വാര്‍ F-TYPE എസ്‌വിആര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എന്നീ മോഡലുകള്‍ക്ക് ശേഷം കമ്പനി ഇറക്കുന്ന നാലാമത്തെ മോഡലാണിത്.

TNN 27 Jul 2017, 4:30 pm
ജാഗ്വർ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക്കിനെ ഇന്ത്യയിലെത്തിച്ചു. 2.79 കോടി രൂപയാണ് ഈ വാഹനത്തിന്‍റെ ഡൽഹി എക്സ്ഷോറൂം വില. കമ്പനിയുടെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO)വിഭാഗത്തിൽ നിന്നും ഒരുക്കിയെടുത്ത ഈ വാഹനം 'ഓട്ടോബയോഗ്രഫി' സ്റ്റിച്ചിംഗോട് കൂടിയ നാല് വ്യത്യസ്ത ഇന്‍റീരിയര്‍ നിറഭേദങ്ങളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
Samayam Malayalam range rover svautobiography dynamic launched in india
റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക് ഇന്ത്യയിൽ




റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, ജാഗ്വാര്‍ F-TYPE എസ്‌വിആര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എന്നീ മോഡലുകള്‍ക്ക് ശേഷം കമ്പനി ഇറക്കുന്ന നാലാമത്തെ മോഡലാണിത്. എക്‌സ്‌ക്ലൂസീവ് 5 സ്പ്ലിറ്റ്-സ്‌പോക്ക് 'സ്‌റ്റൈല്‍ 505' അലോയ് വീലുകള്‍, ബ്രെമ്പോ ബ്രേക്ക് കാലിപ്പറുകള്‍, ഗ്രാഫൈറ്റ് അറ്റ്‌ലസ് ആക്‌സന്‍റുകള്‍ എന്നിവ ഉൾപ്പെടുത്തി വാഹനത്തിനൊരു അഗ്രസീവ് ലുക്ക് പകർന്നിട്ടുണ്ട്.



ബ്ലാക് -റെഡ് ഡ്യുവൽ ടോൺ നിറങ്ങളും, മിറര്‍ ക്യാപുകളും ചേർന്ന് ഒരു സ്‌പോര്‍ടി ലുക്കും കൈവരുത്തുന്നു. പിൻഭാഗത്ത് ക്വാഡ് ടെയില്‍ പൈപുകളാണ് ഇടംതേടിയിരിക്കുന്നത്. അകത്തളത്തിലെ സവിശേഷതകളായി 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഡയമണ്ട് ക്വില്‍റ്റഡ് സീറ്റുകള്‍, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ എന്നിവയും നൽകിയിട്ടുണ്ട്.



543ബിഎച്ച്പിയും 680എൻഎം ടോർക്കും നൽകുന്ന 5.0 ലിറ്റര്‍ പെട്രോള്‍ 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് എൻജിനാണ് ഈ വാഹനത്തിന്‍റെ കരുത്ത്. 5.4 സെക്കന്‍ഡ് കൊണ്ടാണ് ഈ കാർ നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലുള്ള 25 അംഗീകൃത ഔട്ട്ലെറ്റുകളിലും റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ലഭ്യമായിരിക്കും.

Range Rover SVAutobiography Dynamic Launched In India

Range Rover SVAutobiography Dynamic launched in India. The Range Rover SVAutobiography Dynamic is priced At Rs 2.79 crore ex-showroom.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ