എച്ച്ബിസി കോഡ് നാമത്തിൽ ക്വിഡിനെ അടിസ്ഥാനപ്പെടുത്തി ചെറു എസ്യുവിയുമായി റിനോ എത്തുന്നു. നാലു മീറ്റർ താഴെ നീളമുള്ള ഈ എസ്യുവി CMF പ്ലസ് പ്ലാറ്റ്ഫോമിന്റെ വലുപ്പം കൂടിയ പതിപ്പിലായിരിക്കും നിർമിക്കുക. ചെറു എസ്യുവിക്ക് വേണ്ട എല്ലാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ടായിരിക്കും.
മെക്കാനിക്കൽ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. എന്നിരുന്നാലും ക്വിഡിൽ നിലവിലുള്ള എൻജിൻ തന്നെയാകാൻ സാധ്യതയുണ്ട്. മാനുവൽ ട്രാൻസ്മിഷൻ കൂടാതെ എഎംടിയും ഈ വാഹനത്തിൽ പ്രതീക്ഷിക്കാം. മാരുതി ഇഗ്നിസ്, കെയുവി 100, എത്യോസ് ക്രോസ് എന്നിവരാകും പ്രധാന എതിരാളികൾ.