ആപ്പ്ജില്ല

റൈഡ് ലൈക്ക് എ കിങ്; ബജാജിന് മറുപടിയുമായി ബുള്ളറ്റ് പ്രേമികൾ

''റൈഡ് ലൈക്ക് എ കിങ്'' എന്ന പേരിൽ മറ്റൊരു വീഡിയോ പുറത്തിറക്കിയാണ് പകരംവീട്ടൽ.

TNN 18 Aug 2017, 5:18 pm
നിരത്തിലെ രാജാവും നിരവധി ബൈക്ക് പ്രേമികളുടെ ഇഷ്ടവാഹനവുമായ റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ട്രോളി ബജാജ് ഇറക്കിയ പരസ്യത്തിന് അതെ നാണയത്തിൽ മറുപടിയുമായി ബുള്ളറ്റ് പ്രേമികൾ. ''റൈഡ് ലൈക്ക് എ കിങ്'' എന്ന പേരിൽ മറ്റൊരു വീഡിയോ പുറത്തിറക്കിയാണ് പകരംവീട്ടൽ. ആനപ്പുറത്ത് ഹെൽമെറ്റ് വച്ചുപോകുന്ന റൈഡർമാരെ കളിയാക്കിയായിരുന്നു ബജാജ് ഡോമിനാർ 400ന്‍റെ പരസ്യമിറക്കിയത്. ഈ പരസ്യം ബുള്ളറ്റ് പ്രേമികളെയും റോയൽ എൻഫീൽഡ് ഉടമകളെയും വല്ലാതെ ചൊടിപ്പിച്ചിരുന്നു.
Samayam Malayalam ride like a king revenge by royal enfield lovers
റൈഡ് ലൈക്ക് എ കിങ്; ബജാജിന് മറുപടിയുമായി ബുള്ളറ്റ് പ്രേമികൾ




റോയൽ എൻഫീൽഡിനെ പരിഹാസത്തിന്‍റെ മുൾമുനയിൽ നിർത്തി ബജാജ് ഇറക്കിയ പരസ്യം ഇങ്ങനെയായിരുന്നു. ഹെൽമെറ്റുവെച്ച് കയറ്റം കയറാൻ ബുദ്ധിമുട്ടുന്ന ആനകളുടെ ഇടയിലേക്ക് ചീറിപ്പാഞ്ഞ് വരുന്ന ഡോമിനാറിനെയാണ് ബജാജ് പരസ്യത്തിൽ ചിത്രീകരിച്ചത്. ദുർഘട പാതകളിലൂടെ ഇനി എൻഫീൽഡിന് പോകാൻ കഴിയില്ലെന്നാണ് പരസ്യത്തിലൂടെ ബജാജ് പറയാതെ പറഞ്ഞത്. ഇരുചക്രവാഹന രംഗത്തെ അതികായരായ റോയൽ എൻഫീൽഡിനെ ട്രോളിയുള്ള പരസ്യം ഏറെ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു.



ഇപ്പോഴിതാ അതെ നാണയത്തിൽ മറുപടിയുമായി ബുള്ളറ്റ് ആരാധകർ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. മറ്റു ബൈക്കുകൾ ചെളിക്കുണ്ടിലൂടെയും മറ്റും പോകുമ്പോൾ തങ്ങൾ ആനയുടെ തലയെടുപ്പോടെ രാജാക്കന്മാരായി നിവർന്നിരുന്ന് ഓടിക്കുമെന്നാണ് ആരാധകർ മറുപടി വീഡിയോയിലൂടെ പറയുന്നത്. ബജാജിന്‍റെ പരസ്യം എഡിറ്റ് ചെയ്താണിവർ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.

Ride Like a King; Revenge by Royal Enfield Lovers

Royal Enfield lovers introduced a new video as a reply to Bajaj Dominar

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ