ആപ്പ്ജില്ല

റോയൽ എൻഫീൽഡ് ക്ലാസിക് 350 റെഡ്ഡിച്ച് ഇനി റിയർ ഡിസ്ക് ബ്രേക്കിലും

ഈ വർഷം ആദ്യമായിരുന്നു ക്ലാസിക് 350 റെഡ്ഡിച്ച് എഡിഷനെ കമ്പനി വിപണിയിലെത്തിച്ചത്.

Samayam Malayalam 7 Jun 2018, 12:17 pm
സുരക്ഷ വർധിപ്പിച്ച് റോയൽ എൻഫീൽഡ് ക്ലാസിക് 350 റെഡ്ഡിച്ച് എഡിഷൻ. ഈ വർഷം ആദ്യമായിരുന്നു ക്ലാസിക് 350 റെഡ്ഡിച്ച് എഡിഷനെ കമ്പനി വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ സുരക്ഷ വർധിപ്പിച്ച് പുതുക്കി വീണ്ടും ക്ലാസിക് 350 റെഡ്ഡിച്ച് എഡിഷനെ വിപണിയിലെത്തിക്കുകയാണ് റോയൽ എൻഫീൽഡ്. മുംബൈ എക്സ്ഷോറൂം 1.47 ലക്ഷം രൂപയാണ് 350 റെഡ്ഡിച്ച് എഡിഷന്‍റെ വില. പതിവ് മോഡലിൽ നിന്നും എണ്ണായിരം രൂപ അധിക വിലയിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
Samayam Malayalam royal enfield classic 350 redditch edition with rear disc brake launched
റോയൽ എൻഫീൽഡ് ക്ലാസിക് 350 റെഡ്ഡിച്ച് ഇനി റിയർ ഡിസ്ക് ബ്രേക്കിലും


മുൻഭാഗത്തെ ഡിസ്ക് ബ്രേക്കിന് പുറമെ പിൻടയറിലും ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയാണ് അവതരണം. ഇതിനകം തന്നെ കമ്പനി റിയർ ഡിസ്ക് ബ്രേക്കുള്ള പുതിയ 350 റെഡ്ഡിച്ച് എഡിഷന്‍റെ ബുക്കിങ് ആരംഭിച്ചു. സിങ്കിൾ പോട്ട് കാലിപറോട് കൂടിയ 240 എംഎം ഡിസ്ക് ബ്രേക്കാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്. അതേസമയം 280 എംഎം ഡിസ്ക് ബ്രേക്കാണ് മുൻഭാഗത്ത് ബ്രേക്കിങ് സാധ്യമാക്കുന്നത്. റെഡ്, ബ്ലൂ, ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും റെഡ്ഡിച്ച് എഡിഷൻ ലഭ്യമാവുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ