ആപ്പ്ജില്ല

ഷറഫുദ്ദീന്‍റെ യാത്ര ഇനി ബിഎംഡബ്ല്യൂവിൽ

റാസൽഖൈമയിലെ ആ രാജകുമാരൻ ഒരു പുത്തൻ ബിഎംഡബ്ല്യൂ സ്വന്തമാക്കിയിരിക്കുകയാണ്.

TNN 8 Aug 2017, 12:52 pm
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ഷറഫുദ്ദീൻ. നേരത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും പ്രേമമാണ് ഷറഫുദ്ദീന്‍റെ തലവര മാറ്റിമറിച്ചൊരു ചിത്രം. യുവാക്കൾ ഒന്നടങ്കം നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു പ്രേമത്തിൽ ഷറഫുദ്ദീന്‍റെത്. 'ഗിരിരാജൻ കോഴി' എന്ന വിളിപ്പേര് വീണതു തന്നെ പ്രേമത്തിലെ ആ കഥാപാത്രത്തിലൂടെയായിരുന്നു. റാസൽഖൈമയിലെ ആ രാജകുമാരൻ ഒരു പുത്തൻ ബിഎംഡബ്ല്യൂ സ്വന്തമാക്കിയിരിക്കുകയാണ്.
Samayam Malayalam sharafudeens new bmw car
ഷറഫുദ്ദീന്‍റെ യാത്ര ഇനി ബിഎംഡബ്ല്യൂവിൽ




കൊച്ചിയിലെ ബിഎംഡബ്ല്യൂ ഷോറൂമിൽ നിന്നാണ് ഷറഫുദ്ദീൻ ഈ കാർ സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യൂ ലക്ഷ്വറി സെഡാനായ ഗ്രാൻഡ് ടുറിസ്മോയാണ് താരത്തിന്‍റെ പുത്തൻ കാർ. ആഡംബരവും അതുപോലെ മികച്ച യാത്രാനുഭൂതിയും സമ്മാനിക്കുന്ന വാഹനമാണ് ബിഎംഡബ്ല്യൂവിന്‍റെ ത്രീ സീരീസ് ജിടി. രണ്ട് ലിറ്റർ ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് കാർ ലഭ്യമായിട്ടുള്ളത്. ഡീസല്‍ മോഡലിന് 42.50 മുതല്‍ 45,80 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയുമാണ് ഡൽഹി എക്സ്ഷോറൂം വില.

Sharafudeen's New BMW car

Premam fame Sharafudeen bought new BMW 3 series GT from Kochi showroom.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ