ആപ്പ്ജില്ല

സുസൂക്കി ഇലക്ട്രിക് സ്കൂട്ടർ 2020ഓടെ ഇന്ത്യയിൽ

ഒറ്റ ചാർജിൽ 30 കി.മി സഞ്ചരിക്കാൻ കഴിയുന്ന 100 വോൾട്ട് ബാറ്ററിയായിരിക്കും സ്കൂട്ടറിന് കരുത്തേകുക

Samayam Malayalam 23 Sept 2018, 6:00 pm
ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി സുസൂക്കി. സ്കൂട്ടർ നിരയിൽ ആക്സസ്, ലെറ്റ്സ്, ബർഗ്മാൻ തുടങ്ങിയ കരുത്തന്മാരെ അവതരിപ്പിച്ച സുസൂക്കി ഇലക്ട്രിക് വാഹന മേഖലയിൽ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ആദ്യ ഇലക്ട്രിക് സ്കൂട്ടറിനെ 2020 ഓടെ നിരത്തിലെത്തിക്കുമെന്നാണ് സുസൂക്കി അറിയിച്ചിരിക്കുന്നത്.
Samayam Malayalam Suzuki-e-Lets-front-left-quarter


ഇന്ത്യയിലെ 110-125 സിസി നിരയിലേക്കായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടർ അവതരിക്കുക. ഒറ്റ ചാർജിൽ 30 കി.മി സഞ്ചരിക്കാൻ കഴിയുന്ന 100 വോൾട്ട് ബാറ്ററിയായിരിക്കും സ്കൂട്ടറിന് കരുത്തേകുക. മലിനീകരണം കുറയ്ക്കുക എന്ന സർക്കാർ നീക്കത്തെ തുടർന്നാണ് സുസൂക്കി പുതിയ ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഈ സ്കൂട്ടറിന് 1 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ