ആപ്പ്ജില്ല

ഗ്രാസിയയ്ക്ക് ഭീഷണിയാകാൻ സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് ഇന്ത്യയിൽ

കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യത്തെ മാക്സി സ്കൂട്ടർ സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് അവതരിച്ചു.

Samayam Malayalam 21 Jul 2018, 1:55 pm
കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യത്തെ മാക്സി സ്കൂട്ടർ സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് അവതരിച്ചു. ഡൽഹി എക്സ്ഷോറൂം 68,000 രൂപയാണ് പുതിയ ബർഗ്മാൻ സ്ട്രീറ്റ് 125 ന്‍റെ വില. ഇന്ത്യയൽ സുസൂക്കി അവതരിപ്പിക്കുന്ന ഏറ്റവും വിലയേറിയ സ്കൂട്ടർ കൂടിയാണിത്. വലുപ്പമേറിയ ഫ്രണ്ട് ഏപ്രൺ, വിൻഡ് സ്ക്രീൻ എന്നിവയാണ് മറ്റു സ്കൂട്ടറുകളിൽ നിന്നും ബർഗ്മാൻ സ്ട്രീറ്റിനെ വ്യത്യസ്തനാക്കുന്നത്. എൽഇഡി ഹെഡ് ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും മുൻ ഏപ്രണിൽ തന്നെ സ്ഥാനംപിടിച്ചിട്ടുണ്ട്.
Samayam Malayalam Master (1)


മെറ്റാലിക് മാറ്റ ഫിബ്രിയോണ്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, പേള്‍ മിറേജ് വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് ബർഗ്മാൻ സ്ട്രീറ്റ് ലഭ്യമാവുക. പുതിയ ശൈലിയിലുള്ള എൽഇഡി ടെയിൽലാമ്പ് പിൻഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നു. താഴ്ന്നുയർന്ന് നിൽക്കുന്ന സീറ്റ് ഘടന സ്കൂട്ടറിന് പ്രത്യേകത രൂപഭംഗി തന്നെ കൈവരുത്തുന്നു. സ്‌റ്റോറേജ് പോക്കറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ്, 21.5 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് എന്നിവയാണ് എടുത്തുപറയേണ്ട മറ്റു സവിശേഷതകൾ.

8.5 ബിഎച്ച്പിയും 10.2 എൻഎം ടോർക്കും നൽകുന്ന 124.3 സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് സ്കൂട്ടറിന്‍റെ പവ‍ർ ഹൗസ്. സിവിടി ഗിയർബോക്സാണ് ചക്രങ്ങൾക്ക് വീര്യംപകരുന്നത്. സസ്പെൻഷൻ നിർവഹിക്കാൻ ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളും ഒരുക്കിയിട്ടുണ്ട്. ബ്രൈക്കിങ് സാധ്യമാക്കാൻ മുൻ ചക്രത്തിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്.

നിരത്തിൽ ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, അപ്രീലിയ SR125 എന്നിവയുമായിട്ടായിരിക്കും ബർഗ്മാൻ സ്ട്രീറ്റ് 125 ക്ക് പോരാടേണ്ടി വരിക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ