ആപ്പ്ജില്ല

നിരത്ത് കീഴടക്കാനൊരുങ്ങി ടാറ്റ H5X എസ്‌യുവി

H5X, 45X, ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ.

Samayam Malayalam 24 Jun 2018, 5:10 pm
H5X, 45X, ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ. ഇതിനകം തന്നെ പല തവണകളായി ഇന്ത്യൻ നിരത്തിലുള്ള പരീക്ഷണയോട്ടവും നടത്തി കഴിഞ്ഞു. ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലാണ് ഈ കോൺസെപ്റ്റ് കാറുകളുടെ ഡിസൈൻ. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈൻ 2.0 ശൈലിയിലാണ് രൂപകല്പന.
Samayam Malayalam tata-h5x_1366x768_51518025821


H5X എസ്‌യുവി ആയിരിക്കും വിപണിയിൽ ആദ്യം എത്തുക. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസൽ എൻജിനായിരിക്കും H5X എസ്‌യുവിക്ക് കരുത്തേകുക. 140 ബിഎച്ച്പിക്ക് മേലെ കരുത്തുല്പാദിപ്പിക്കാൻ ഈ എസ്‌യുവിയ്ക്ക് കഴിയുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എൻജിനിൽ ഇടംതേടുന്നതായിരിക്കും. ഇവയ്ക്ക് പുറമെ H7X എന്ന 7സീറ്റര്‍ എസ്‌യുവിയെ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ആര്‍ട്ടിക്കിള്‍ ഷോ