ആപ്പ്ജില്ല

ടാറ്റ കാറുകൾ സ്വന്തമാക്കാം ഒരു ലക്ഷം രൂപ വിലക്കിഴിവിൽ

മാർച്ച് മാസം കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് ഏർപ്പെടുത്തി ടാറ്റ.

TNN 18 Mar 2018, 11:33 am
മാർച്ച് മാസം കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് ഏർപ്പെടുത്തി ടാറ്റ. മാർച്ച് 31 വരെയാണ് ഓഫർ ലഭ്യമാവുക. ഇതിന് പുറമെ ടിയാഗൊ, ടിഗോര്‍, ഹെക്‌സ, സെസ്റ്റ്, സഫാരി സ്റ്റോം മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് കേവലം ഒരു രൂപയുടെ ഇൻഷൂറൻസ് ആനുകൂല്യവും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് കമ്പനി.
Samayam Malayalam tata motors announces march discount offers upto rs 1 lakh
ടാറ്റ കാറുകൾ സ്വന്തമാക്കാം ഒരു ലക്ഷം രൂപ വിലക്കിഴിവിൽ


ടാറ്റ ടിയാഗോ: 28,000 രൂപ വരെ വിലക്കിഴിവ്

ചെറുകാർ ശ്രേണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന കാറാണ് ടിയാഗോ. 28,000 രൂപ വരെ വിലക്കിഴിവാണ് ടിയാഗോയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ടാറ്റ ടിഗോർ: 32,000 രൂപ വരെ വിലക്കിഴിവ്

ടിയാഗോയ്ക്ക് ശേഷം സെഡാൻ നിരയില്‍ ടാറ്റ അവതരിപ്പിച്ച വാഹനമാണ് ടിഗോർ. സ്റ്റൈല്‍ബാക്ക് എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിഗോറിനെ പുറത്തിറക്കിയത്. ടിഗോറിന്‍റെ പിന്‍ അഴകാണ് ഇതിന് കാരണം. 32,000 രൂപ വരെ വിലക്കിഴിവാണ് ടിഗോറിന് ടാറ്റ ലഭ്യമാക്കിയിരിക്കുന്നത്.

ടാറ്റ സെസ്റ്റ്: 65,000 രൂപ വരെ വിലക്കിഴിവ്

ടാറ്റയുടെ കോംപാക്ട് സെഡാനായ സെസ്റ്റിന് 65,000 രൂപയുടെ വിലക്കിഴിവാണ് ഓഫർ ചെയ്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് സെസ്റ്റ് ലഭ്യമായിരിക്കുന്നത്.

ടാറ്റ സഫാരി സ്റ്റോം: 80,000 രൂപ വരെ വിലക്കിഴിവ്

മാർച്ച് മാസം സഫാരി സ്റ്റോമിന് 80,000 രൂപയുടെ ഓഫറാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്.

ടാറ്റ ഹെക്സ: 1ലക്ഷം വരെ വിലക്കിഴിവ്

ടാറ്റയുടെ എംപിവി വാഹനം ഹെക്സയ്ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഓഫറാണ് ടാറ്റ ലഭ്യമാക്കിയിരിക്കുന്നത്. ഹെക്സയുടെ ഓള്‍-വീല്‍-ഡ്രൈവ്, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വകഭേദങ്ങൾ ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ