ആപ്പ്ജില്ല

ടാറ്റ നെക്സോൺ എഎംടി ബുക്കിങ് ആരംഭിച്ചു

ടാറ്റ പുതിയ നെക്സോൺ എഎംടിയുടെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്.

Samayam Malayalam 24 Apr 2018, 2:43 pm
ടാറ്റ പുതിയ നെക്സോൺ എഎംടിയുടെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെയായിരിക്കും നെക്സോൺ എഎംടി വിപണിയിലവതരിക്കുക. മൾട്ടി ഡ്രൈവ് മോഡുകളുള്ള ഇന്ത്യയിലെ ആദ്യ എഎംടി കാർ ആയിരിക്കും നെക്സോൺ എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
Samayam Malayalam tata nexon amt bookings open
ടാറ്റ നെക്സോൺ എഎംടി ബുക്കിങ് ആരംഭിച്ചു


മാനുവൽ കാറുകൾ ഹൈപ്പർ ഡ്രൈവ് എന്ന പേരിലും പുതിയ എഎംടി കാറുകൾ സെൽഫ് ഷിഫ്റ്റ് ഗിയർസ് എന്ന പേരിലുമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ നെക്സോണിന്‍റെ XZA പ്ലസ് വകഭേദത്തിലായിരിക്കും എഎംടി ഒരുങ്ങുക. ഇതോടൊപ്പം ക്രൊള്‍ ഫംങ്ഷന്‍, ഇന്‍റലിജന്‍റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ആന്‍റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് തുടങ്ങിയ പുത്തൻ ഫീച്ചറുകളും എഎംടി പതിപ്പിൽ സാന്നിധ്യമറിയിക്കുന്നതായിരിക്കും.

തിരക്കേറിയ റോഡുകളിൽ ആക്സിലേറ്റർ ഉപയോഗിക്കാതെ നീങ്ങാൻ സഹായിക്കുന്നതായിരിക്കും ക്രൊള്‍ ഫംങ്ഷന്‍. കയറ്റം കയറുമ്പോൾ കാറിന് കൂടുതൽ നിയന്ത്രണം നൽകാൻ സ്മാർട്ട് ഹിൽ അസിസ്റ്റ് സഹായകരമാകും കാർ പിന്നിലേക്ക് ഉരുണ്ടുപോകുമെന്ന ഭീതിയും വേണ്ട. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.

എത്ന ഓറഞ്ച് നിറത്തിലായിരിക്കും നെക്സോൺ എഎംടി അവതരിക്കുക. സോണിക് സിൽവർ ഡ്യുവൽ ടോൺ നിറത്തിലുള്ളതായിരിക്കും മേൽക്കൂര. പുത്തൻ നിറവും എഎംടി ബാഡ്ജും ഒഴിച്ചാൽ നെക്സോണിന് പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. നെക്സോണിന്‍റെ പെട്രോൾ, ഡീസൽ പതിപ്പുകളിലും എഎംടി ലഭ്യമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ