ആപ്പ്ജില്ല

നെക്സോണിൽ ആപ്പിൾ കാർ പ്ലെ ഒരുക്കി ടാറ്റ

നെക്സോണിലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലെ ഒരുക്കി ടാറ്റ

Samayam Malayalam 11 Aug 2018, 6:10 pm
നെക്സോണിലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലെ ഒരുക്കി ടാറ്റ. സെക്സോണിൽ ആൻഡ്രോയിഡ് ഓട്ടോ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. 6.5 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റമാണ് നെക്സോണിൽ ലഭ്യമാക്കിയിട്ടുള്ളത്. കരചലനങ്ങൾ കൊണ്ട് പ്രവർത്തിക്കുന്നതാണ് നെക്സോണിലെ ഈ ടച്ച് സ്ക്രീൻ സിസ്റ്റം. നെക്സോണിന്‍റെ എക്സ് സെഡ്, എക്സ് സെഡ് പ്ലസ്, എക്സ് സെഡ് എ പ്ലസ് എന്നീ വകഭേദങ്ങളിലാണ് ടച്ച്സ്ക്രീൻ സിസ്റ്റം ലഭ്യമാക്കിയിരിക്കുന്നത്.
Samayam Malayalam sdcfwedcwe


സോഫ്റ്റ് വെയർ അപ്ഡേറ്റ് വഴിയാണ് ടാറ്റ ആപ്പിൾ കാർ പ്ലെ ലഭ്യമാക്കുക. ടാറ്റയുടെ ഡീലർഷിപ്പിൽ എത്തി കഴിഞ്ഞാൽ നിലിവലെ ആർ 11.31 പതിപ്പിനു പകരം പുതിയ ആർ 12.50 അപ്ഡേറ്റ് ചെയ്താൽ ആപ്പിൾ കാർ പ്ലെ ലഭ്യമാകും. ഇതിനായി അരമണിക്കൂർ മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്.

1.2 ലിറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനുമാണ് നെക്സോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ മാരുതി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്പോർട് എന്നിവയാണ് നെക്സോണിന് പ്രധാന എതിരാളികളായിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ