ആപ്പ്ജില്ല

നെക്സോണിന്‍റെ XZ വകഭേദവുമായി ടാറ്റ ഉടനെത്തും

അടുത്തിടെ കോമ്പാക്ട് എസ്‍യുവി ശ്രേണിയിലേക്ക് കടന്നുവന്ന വാഹനമാണ് ടാറ്റ നെക്സോൺ.

Samayam Malayalam 25 Mar 2018, 11:24 am
അടുത്തിടെ കോമ്പാക്ട് എസ്‍യുവി ശ്രേണിയിലേക്ക് കടന്നുവന്ന വാഹനമാണ് ടാറ്റ നെക്സോൺ. അല്പം വൈകിട്ടാണെങ്കിലും ഈ ശ്രേണിയിൽ ശക്തമായ സാന്നിധ്യമാകാൻ നെക്സോണിന് സാധിച്ചു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിൽക്കപ്പെടുന്ന എസ്‍യുവികളിൽ ഒന്നാണ് നെക്സോൺ.
Samayam Malayalam tata-nexon-699x380


പ്രതിമാസം നെക്സോണിന്‍റെ നാലായിരത്തോളം യൂണിറ്റെങ്കിലും വിൽക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നുണ്ട്. കൂടുതൽ വില്പന മുന്നിൽ കണ്ട് XZ വകഭേദത്തെ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. നെക്സോണിന്‍റെ ഉയർന്ന വകഭേദമായ XZ പ്ലസിന് താഴെയായിട്ടായിരിക്കും XZ അവതരിക്കുക. XZ പ്ലസിലുള്ള പല ഫീച്ചറുകളുടെയും അഭാവം XZ വകഭേദത്തിൽ ഉണ്ടായിരിക്കുന്നതായിരിക്കും.

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡ്യൂവല്‍ ടോണ്‍ റൂഫ് നിറം, 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീല്‍, തെന്നിമാറുന്ന താംബൂര്‍ ഡോര്‍, ആംറെസ്റ്റുള്ള സെന്‍റര്‍ കണ്‍സോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ അഭാവമായിരിക്കും XZ വകഭേദത്തിലുണ്ടാവുക. 8.1 ലക്ഷം രൂപ മുതലായിരിക്കും XZ ന്‍റെ വിലയാരംഭിക്കുക. 6.12 ലക്ഷം മുതൽ 9.71 ലക്ഷം വരെയാണ് നെക്സോണിന്‍റെ വില.

108.5 ബിഎച്ച്പിയും 170എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് റെവട്രോൺ എൻജിനും 108.5 ബിഎച്ച്പിയും 260 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ റെവടോർഖ് ഡീസൽ എൻജിനുമാണ് നെക്സോണിന്‍റെ കരുത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ