ആപ്പ്ജില്ല

Tata | കാര്യം ടാറ്റ കാറുകൾ പുലികളാണെങ്കിലും ആ ഉശിര് വിൽപ്പനയിലില്ല

Tata | ടാറ്റ മോട്ടോഴ്സ് 2023 മെയ് മാസത്തിൽ 45,878 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിലെ കണക്കുകൾ വച്ച് നോക്കുമ്പോൾ വിൽപ്പന 5.8 ശതമാനം വർധിച്ചിട്ടുണ്ട്.

Authored byദീനദയാൽ എം | Samayam Malayalam 2 Jun 2023, 4:56 pm
ഇന്ത്യയിലെ കാർ വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ (Tata) വാഹനങ്ങൾക്ക് ജനപ്രിതി ഏറെയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയുമായി കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബ്രാന്റ് വിൽപ്പനയിൽ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നില്ല. മെയ് മാസത്തിലെ മോട്ടോഴ്സിന്റെ വാഹന വിൽപ്പനയിൽ പ്രതിമാസ അടിസ്ഥാനത്തിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വർഷം വളർച്ച ഉണ്ടായിട്ടുണ്ട്.
Samayam Malayalam tata sold 45878 cars in may 2023
Tata | കാര്യം ടാറ്റ കാറുകൾ പുലികളാണെങ്കിലും ആ ഉശിര് വിൽപ്പനയിലില്ല


ടാറ്റയുടെ പാസഞ്ചർ വാഹന വിൽപ്പന

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 2022 മെയ് മാസത്തെ അപേക്ഷിച്ച് 2023 മെയ് മാസത്തിൽ 5.8 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിഭാഗത്തിൽ 12 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്സിന്റെ കഴിഞ്ഞ മാസത്തെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 45,878 യൂണിറ്റായിരുന്നു. ഇവികൾ ഉൾപ്പെടെയുള്ള കണക്കുകളാണ് ഇത്.

Read More: വില കുറഞ്ഞ സൺറൂഫുള്ള കാറായി ടാറ്റ ആൾട്രോസ്; പെട്രോൾ ഡീസൽ വേരിയന്റുകളിലും സൺറൂഫ് ലഭ്യമാക്കി

വാർഷിക കണക്കുകളിൽ വളർച്ച

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ടാറ്റ മോട്ടോഴ്സ് 43,341 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. 5.8 ശതമാനം വാർഷിക വളർച്ചയാണ് ഈ വിഭാഗത്തിൽ നേടിയത്. 2,537 യൂണിറ്റുകളുടെ വർധനവാണ്. എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ ഏപ്രിൽ മാസത്തിലെ വിൽപ്പനയെക്കാൾ പിന്നിലാണ് മെയ് മാസത്തിലെ വിൽപ്പന. 2023 ഏപ്രിലിൽ ടാറ്റ മൊത്തം 47,007 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2.40 ശതമാനം വിൽപ്പന കുറഞ്ഞിട്ടുണ്ട്. 1,129 യൂണിറ്റുകളുടെ ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

പുറത്തിറക്കാൻ പോകുന്ന വാഹനങ്ങൾ

2023-24 സാമ്പത്തിക വർഷത്തിനറെ അവസാന പകുതിയിൽ നിരവധി വാഹനങ്ങൾ ലോഞ്ച് ചെയ്യാനുള്ള പദ്ധതികളിലാണ് ടാറ്റ മോട്ടോഴ്സ്. മുൻനിരയിലുള്ള ഹാരിയർ, സഫാരി എസ്‌യുവികൾക്കൊപ്പം നെക്‌സോൺ സബ് 4 എം എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഈ സാമ്പത്തിക വർഷം കമ്പനി പുറത്തിറക്കും. ടാറ്റ കർവ് കോംപാക്റ്റ് എസ്‌യുവിയും പുറത്തിറക്കാൻ ഒരുങ്ങുന്നുണ്ട്. ടാറ്റ പഞ്ച് പോലുള്ള മോഡലുകളുടെ സിഎൻജി വേരിയന്റുകളും കമ്പനി പുറത്തിറക്കാനൊരുങ്ങുന്നുണ്ട്.

Read More: താരങ്ങൾ നിരത്തുകളിലെത്തുന്ന മാസം; ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്തുന്ന കാറുകൾ

ഇലക്ട്രിക്ക് വാഹനങ്ങൾ

പുതിയ വാഹനങ്ങളുടെ ലോഞ്ച് കമ്പനിയുടെ മൊത്തം വാഹന വിൽപ്പന വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചർ വാഹനങ്ങളുടെ വിഭാഗത്തിൽ വിൽപ്പന നടത്തിയ 45,984 യൂണിറ്റുകളിൽ 5,805 ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. ടാറ്റ നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്സ്, ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പഞ്ച് ഇവി, ഹാരിയർ ഇവി, സഫാരി ഇവി എന്നിവയും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഇവിയുടെ വിൽപ്പന 2022 മെയ് മാസത്തിൽ 3,505 യൂണിറ്റുകളാണ്. ഈ വിഭാഗത്തിൽ കമ്പനി 66 ശതമാനം വാർഷിക വളർ നേടി.

കൊമേഴ്ഷ്യൽ വാഹനങ്ങൾ

ടാറ്റ മോട്ടോഴ്‌സ് ഇപ്പോഴും ഇന്ത്യയിലെ കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിഭാഗത്തിൽ മുൻപന്തിയിലാണ്. എസ്‌സി‌വി കാർഗോ, പിക്കപ്പ്, ഐ‌എൽ‌എം‌സി‌വി വിഭാഗങ്ങളിൽ ടാറ്റ വാഹനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾസ് വിഭാഗത്തിലെ ട്രക്കുകളിൽ 8,160 യൂണിറ്റുകളാണ് കമ്പനി വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വിറ്റ 7,443 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഇന്റർമീഡിയറ്റ് ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ കഴിഞ്ഞ മാസം 3,450 യൂണിറ്റുകൾ വിറ്റഴിച്ചെങ്കിലും 2022 മെയ് മാസത്തിൽ വിറ്റ 5,540 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന കുറഞ്ഞിട്ടുണ്ട്.

Read More: മഹീന്ദ്രയ്ക്ക് ബുക്കിങ്ങ് എടുക്കാനുള്ള ആവേശം ഡെലിവറിയിലില്ല; ഇനിയും ബാക്കിയുള്ളത് 2.5 ലക്ഷം ഓർഡറുകൾ

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ