ആപ്പ്ജില്ല

എമിഷൻ തകരാർ; ഡീസൽ ടിഗോറിനെ തിരിച്ചുവിളിച്ച് ടാറ്റ

കഴിഞ്ഞ വർഷം മാർച്ച് തൊട്ട് ഡിസംബർ വരെയുള്ള കാലയളവിൽ നിരത്തിലെത്തിച്ച ടിഗോറിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്

Samayam Malayalam 5 Sept 2018, 1:04 pm
ഏറ്റവും കുറഞ്ഞ വിലയ്ക്ക് ടാറ്റ നിരത്തിലെത്തിച്ച ഡീസൽ കാറാണ് ടിഗോർ. എമിഷൻ സംവിധാനത്തിൽ കണ്ടെത്തിയ തകരാറിനെ തുടർന്ന് ടാറ്റ ഈ വാഹനം തിരിച്ചുവിളിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ച് തൊട്ട് ഡിസംബർ വരെയുള്ള കാലയളവിൽ നിരത്തിലെത്തിച്ച ടിഗോറിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. MAT629401GKP52721 മുതല്‍ MAT629401HKN89616 ഷാസി നമ്പറുള്ള മോഡലുകളിലാണ് തകരാർ ഉള്ളതായി ടാറ്റ ചൂണ്ടികാണിക്കുന്നത്.
Samayam Malayalam sdcfwedfw


നിങ്ങളുടെ വാഹനം ഈ കാലയളവിൽ നിർമിച്ചതാണെങ്കിൽ അടുത്തുള്ള ഡീലർഷിപ്പുകളിൽ എത്തിച്ച് പരിശോധിപ്പിക്കാവുന്നതാണ്. ഏതാണ്ട് 7000 മുതൽ 9000 ത്തോളം യൂണിറ്റുകളിൽ തകരാർ കണ്ടെത്തിയിട്ടുണ്ടെന്നാണ് ടാറ്റ നൽകുന്ന സൂചന. തകരാർ കണ്ടെത്തുന്ന പക്ഷം വാഹനത്തിന് സൗജന്യ സർവീസ് നൽകുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ